*ചരിത്രത്തിൽ ഇന്ന്.(1/9/2025)*

Keralanewsmedia

*ചരിത്രത്തിൽ ഇന്ന്.(1/9/2025)*

*ചരിത്രത്തിൽ ഇന്ന്.(1/9/2025)*

1. *പോഷകാഹാര വാരം ആരംഭിക്കുന്നു*

2. *റഷ്യയിൽ വിജ്ഞാനദിനം* സിംഗപ്പൂരിൽ അധ്യാപക ദിനം. 

3.1504 - സാമൂതിരിയോടുള്ള പ്രതികാരമായി പോർട്ടുഗീസുകാർ കൊടുങ്ങല്ലൂർ അഗ്നിക്കിരയാക്കി. 

4.1862 - *ബ്രണ്ണൻ സായിപ്പിന്റെ നാമധേയത്തിൽ തലശ്ശേരിയിൽ ഒരു വിദ്യാലയം ആരംഭിച്ചു*

5.1886 - സ്വാതന്ത്ര്യ സമര സേനാനിയും മാതൃഭൂമി ദിനപ്പത്രത്തിന്റെ സ്ഥാപകനുമായിരുന്ന *കെ. പി. കേശവമേനോൻ പാലക്കാട്ട് ജനിച്ചു*

6.1916 - *ആനി ബസെന്റ്* ഹോം റൂൾ ലീഗ് പൂനെയിൽ സ്ഥാപിച്ചു. 

7.1939 - ഇംഗ്ലണ്ടിലെ ഐ. സി. ഐ. കമ്പനി പോളിത്തീൻ എന്നറിയപ്പെടുന്ന പോളി എതിലിൻ ഉദ്പാദനം തുടങ്ങി. 

8.1939 - രണ്ടാം ലോകമഹായുദ്ധം :നാസി ജർമനി പോളണ്ടിനെ ആക്രമിക്കുന്നു. യുദ്ധം ആരംഭിക്കുന്നു. 

9.1947 - *ഇന്ത്യയിൽ സ്റ്റാൻഡേർഡ് ടൈം എന്ന ഏകീകൃത സമയ സമ്പ്രദായം ആരംഭിച്ചു*

10.1956 - മുംബൈ ആസ്‌ഥാനമായി *എൽ. ഐ. സി. ഓഫ് ഇന്ത്യ* ഉദ്ഘാടനം ചെയ്തു. 

11.1968 - ഇറാനിലുണ്ടായ ഭൂകമ്പത്തിൽ 10000-ത്തിലധികം മരണം. 12.1991- ഉസ്‌ബെക്കിസ്ഥാൻ സോവിയറ്റ് യൂണിയനിൽ നിന്ന്‌ സ്വാതന്ത്ര്യം പ്രാപിച്ചു. 

13.1999 - *ബുലാ ചൗധരി* ഇംഗ്ലീഷ് ചാനൽ രണ്ടു തവണ നീന്തി കടന്ന ആദ്യ

 ഏഷ്യക്കാരനായി. 14.2022 - ക്രിസ്ത്യൻ പിന്തുർച്ചാവകാശ നിയമ പ്രകാരം പിതൃ സ്വത്തിന് പെൺമക്കൾക്കും തുല്യാവ കാശമുണ്ടെന്ന സുപ്രീം കോടതി വിധിക്കു വഴിയൊരുക്കിയ *മേരി റോയ്* അന്തരിച്ചു.......