ജിമ്മില്‍ പോകുന്നവര്‍ ദിവസം ആറ് തവണ ഭക്ഷണം കഴിക്കണോ?; ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ ഈ ആരോഗ്യ വിദഗ്ധന്‍ പറയുന്നത് കേള്‍ക്കൂ
Keralanewsmedia
ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്നവര്‍ ദിവസം ആറ് തവണയൊക്കെ ഭക്ഷണം കഴിക്കണമെന്ന അലിഖിത നിയമമുള്ളത് പോലെയാണ് പലരും പറയുന്നത്. എന്നാല്‍, കൊഴുപ്പ് സംഭരണം കുറയ്ക്കാന്‍ ഭക്ഷണം ദിവസത്തില്‍ രണ്ട് തവണയായി പരിമിതപ്പെടുത്തണമെന്ന് ആരോഗ്യ വിദഗ്ധന്‍ ഡോ. അലോക് ചോപ്ര പറയുന്നു. നിരവധി തവണ ഭക്ഷണം കഴിക്കുമ്പോള്‍ ഇന്‍സുലിന്‍ അളവ് ഇടയ്ക്കിടെ ഉയരും. ഇത് ഹൃദയാരോഗ്യത്തിന് ദോഷം ചെയ്യും.
ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ പച്ചക്കറി അടങ്ങിയ ഭക്ഷണം കൂടുതല്‍ തവണ കഴിക്കുകയും പതിവായി വ്യായാമം ചെയ്യുകയും എന്നതല്ല. മറിച്ച്, മികച്ച ജീവിതശൈലി തിരഞ്ഞെടുക്കുകയും ഹൃദയത്തിന് നിശബ്ദമായി ദോഷം ചെയ്യുന്ന ശീലങ്ങള്‍ ഒഴിവാക്കുകയും ചെയ്യുകയാണ് വേണ്ടത്.ഇ-സിഗരറ്റ് അടക്കമുള്ള പുകവലി ഒഴിവാക്കുക, നോണ്‍-സ്റ്റിക്ക് പാനുകളില്‍ പാചകം ചെയ്യുന്നത് ഒഴിവാക്കുക, ഒരു ദിവസം രണ്ട് നേരം മാത്രം ഭക്ഷണം കഴിക്കുക എന്നിവയാണ് മികച്ച ഹൃദയാരോഗ്യത്തിന് ഡോ. അലോക് ചോപ്ര നല്‍കുന്ന ഉപദേശങ്ങള്‍. കൂടുതല്‍ തവണ ഭക്ഷണം കഴിക്കുമ്പോള്‍ കൂടുതല്‍ കൊഴുപ്പ് ശരീരത്തില്‍ അടിയും.













