*നാളത്തെ പരിപാടികൾ (08.09.2025)*
*നാളത്തെ പരിപാടികൾ (08.09.2025)*
ഓണം വാരാഘോഷത്തിന്റെ ഭാഗമായി ഇന്ന് തലസ്ഥാനത്തെ വിവിധ വേദികളിലായി നിരവധി കലാപരിപാടികൾ അരങ്ങേറും.
*നിശാഗന്ധി പ്രധാന വേദി*
വൈകിട്ട് ആറു മണിക്ക് ജുഗൽബന്ദി: നൃത്ത പരിപാടി.
ഏഴ് മുതൽ ഗായിക ചിന്മയി ശ്രീപദ നയിക്കുന്ന ലൈവ് മ്യൂസിക് കൺസേർട്ട്.
*തിരുവരങ്ങ് വേദി*
വൈകിട്ട് ആറ് മണി മുതൽ നിണബലി, പൂപ്പട തുള്ളൽ, പൂരക്കളി
*സോപാനം വേദി*
ആറ് മണി മുതൽ തെയ്യം, ഓട്ടൻതുള്ളൽ, ചാക്യാർ കൂത്ത്.
*സൂര്യകാന്തി*
വൈകിട്ട് ഏഴ് മണിക്ക് ലയതരംഗ് ഓർക്കസ്ട്ര നയിക്കുന്ന ഗാനമേള.
*കനകക്കുന്ന് ഗേറ്റ്*
അഞ്ച് മണി മുതൽ പഞ്ചാരിമേളം, ചെണ്ടമേളം.
*കനകക്കുന്ന് അകത്തളം*
വൈകിട്ട് 5:30 മുതൽ 'കീചക വധം': കഥകളി.
*സെൻട്രൽ സ്റ്റേഡിയം*
വൈകിട്ട് ഏഴ് മണിക്ക് മെട്രോ വാർത്തയുടെ നേതൃത്വത്തിൽ രാജേഷ് വിജയ് & ബാൻഡിന്റെ മെഗാ ഷോ.
*പൂജപ്പുര*
ഏഴ് മണിക്ക് ന്യൂസ് മലയാളം 24 ×7ൻ്റെ നേതൃത്വത്തിൽ കൃഷ്ണപ്രഭയും സംഗീതും നയിക്കുന്ന മെഗാഷോ.
*ശംഖുമുഖം*
വൈകിട്ട് നാല് മണി മുതൽ കരോക്കെ ഗാനമേള , നൃത്തം, സംഗീത നിശ, സുവർണ്ണ ഗീതങ്ങൾ
*ഭാരത് ഭവൻ ശെമ്മാങ്കുടി ഹാൾ*
വൈകിട്ട് അഞ്ചുമണി മുതൽ ശാസ്ത്രീയ സംഗീതം, ഫ്ലൂട്ട്
*ഭാരത് ഭവൻ*
വൈകിട്ട് ആറ് മണി മുതൽ ഭരതനാട്യം, ശാസ്ത്രീയ നൃത്തം.
*ഗാന്ധി പാർക്ക്*
വൈകിട്ട് അഞ്ചര മുതൽ കഥാപ്രസംഗം.
*പബ്ലിക് ലൈബ്രറി ഹാൾ*
മൂന്ന് മുതൽ കഥയരങ്ങ്, കവിയരങ്ങ്, പ്രൊഫഷണൽ നാടകം.
*മ്യൂസിയം കോമ്പൗണ്ട്*
വൈകിട്ട് ആറ് മണി മുതൽ യോഗ, കളരിപ്പയറ്റ്.
*മ്യൂസിയം കോമ്പൗണ്ട് സ്റ്റേജ് 2*
വൈകിട്ട് 6:30 മുതൽ അമച്വർ നാടകം.
*വൈലോപ്പിള്ളി സംസ്കൃതി ഭവൻ*
വൈകിട്ട് ആറു മുതൽ ഭരതനാട്യം, കുച്ചിപ്പുടി, ഗ്രൂപ്പ് ഡാൻസ്.
*ബാപ്പുജി ഗ്രന്ഥശാല, പേരൂർക്കട*
വൈകീട്ട് 5.30 മുതൽ ശാസ്ത്രീയ നൃത്തം, ഗാനമേള
*പബ്ലിക് ഓഫീസ് കോമ്പൗണ്ട്*
വൈകിട്ട് 7 മുതൽ ഗാനമേള.
*ശ്രീവരാഹം*
വൈകിട്ട് ആറ് മുതൽ കഥാപ്രസംഗം, ഗാനമേള.
*വേളി ടൂറിസ്റ്റ് വില്ലേജ്*
വൈകിട്ട് അഞ്ചിന് കളരി പയറ്റ് , ആറു മുതൽ ഗാനമേള.
*ആക്കുളം*
വൈകിട്ട് ആറ് മുതൽ സംഗീത കച്ചേരി, ഏഴ് മണിക്ക് സത്യജിത്ത് റേ ഫിലിം സൊസൈറ്റിയുടെ ഗാനമേള.
*നെടുമങ്ങാട് കല്ലിംഗൽ ഗ്രൗണ്ട്*
വൈകിട്ട് ഏഴിന് അഞ്ജു ജോസഫ് നയിക്കുന്ന മ്യൂസിക് ലൈവ്
*മുടവൂർപ്പാറ*
വൈകിട്ട് ആറു മണി മുതൽ സർഗ്ഗസന്ധ്യ, ഏഴ് മണിക്ക് ഗാനമേള.
*ഗ്രീൻഫീൽഡ്*
വൈകിട്ട് ഏഴ് മണി മുതൽ മ്യൂസിക് ഷോ: ഐഡിയ സ്റ്റാർ സിംഗർ ടീം, കണ്ണൂർ ഷെരീഫ് & ദുർഗ്ഗ, മേഘ്നകുട്ടി, ഭവിൻ, ഗോകുൽ.
*ആറ്റിങ്ങൽ*
6.30ന് നാടൻപാട്ട്
*നെയ്യാറ്റിൻകര (ആറാലുംമൂട്)*
വൈകിട്ട് ആറുമണിക്ക് മിമിക്രി. ഏഴിന് ഗാനമേള.
*വെള്ളാർ ആർട്സ് ആന്റ്
ക്രാഫ്റ്റ്സ് വില്ലേജ്*
വൈകിട്ട് ആറിന് നൃത്തം, ഏഴിന് ഗാനമേള.













