പേരേറ്റിൽശ്രീജ്ഞാനോദയ സംഘം ഗ്രന്ഥശാലയിൽ ഓണാഘോഷവും സാംസ്ക്കാരിക സമ്മേളനവും സംഘടിപ്പിച്ചു.

റിപ്പോർട്ട്‌ :വി. ശ്രീനാഥക്കുറുപ്പ്

പേരേറ്റിൽശ്രീജ്ഞാനോദയ സംഘം ഗ്രന്ഥശാലയിൽ ഓണാഘോഷവും സാംസ്ക്കാരിക സമ്മേളനവും സംഘടിപ്പിച്ചു.

വർക്കല: പേരേറ്റിൽശ്രീജ്ഞാനോദയ സംഘം ഗ്രന്ഥശാലയിൽ ഓണാഘോഷവും സാംസ്ക്കാരിക സമ്മേളനവും സംഘടിപ്പിച്ചു. അവിട്ടം നാളിൽ നടന്ന സമാപന സമ്മേളനം സിനിമ സീരിയൽ താരം ചെറുന്നിയൂർ ബാബു ഉത്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡൻ്റ് എം. രവീന്ദ്രൻ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ അഡ്വ.അനുരൂപ് വി.എസ്, ജില്ലാ ലൈബ്രറി കൗൺസിൽ അംഗം വി.ശിവപ്രസാദ്, വനിതാ വേദി പ്രസിഡൻ്റ് ജിഷ അനീഷ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. . ഗ്രന്ഥശാല സെക്രട്ടറി വി. ശ്രീനാഥക്കുറുപ്പ് സ്വാഗതവും ജനറൽ കൺവീനർ കെ.കെ. സുരേന്ദ്രൻ നന്ദിയും പറഞ്ഞു. വിവിധ മേഖലകളിലെ പ്രതിഭകളെ ചടങ്ങിൽ ആദരിച്ചു. കലാകായിക സാഹിത്യ മത്സര വിജയികൾക്കുള്ള സമ്മാന വിതരണം , കുട്ടികളുടെ സമ്മേളനം , അത്തപ്പൂക്കള മത്സര വിജയികൾക്ക് അനുമോദനം , കർഷക പ്രതിഭ അവാർഡ് സമർപ്പണം , കലാപരിപാടികൾ എന്നിവയും ഉണ്ടായിരുന്നു.