പ്രതിഷേധ ധർണ്ണ നടത്തി
കേരളം
വർക്കല നാവായിക്കുളം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ സംയുക്ത ആഭിമുഖ്യത്തിൽ വർക്കല താലൂക്ക് ആശുപത്രിക്ക് മുന്നിൽ വർക്കല ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എം എൻ റോയിയുടെ അധ്യക്ഷതയിൽ നടന്ന പ്രതിഷേധ ധർണ്ണ എം വിൻസെന്റ് എംഎൽഎ ഉദ്ഘാടനം ചെയ്തു. മുൻസിപ്പൽ പാർലമെന്ററി പാർട്ടി ലീഡർ പി എം ബഷീർ, ഡിസിസി ഭാരവാഹികളായ പി വിജയൻ,അഡ്വ. ഇ. റിഹാസ്,കെ ഷിബു, ഡിസിസി എക്സിക്യൂട്ടീവ് അംഗം കെ രഘുനാഥൻ,ഡിസിസി മെമ്പർമാരായ എ കെ ആസാദ്,അഡ്വ. അസീംഹുസൈൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ പള്ളിക്കൽ നിഹാസ് ഷാലിബ് വെട്ടൂർ, മുനിസിപ്പൽ കൗൺസിലർ എ സലിം, ദളിത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എസ് പ്രസാദ്, ഗോപാലകൃഷ്ണൻ,സജി വേളിക്കാട് തുടങ്ങിയവർ സംസാരിച്ചു.













