മാഞ്ചസ്റ്റർ ദുക്റാനാ തിരുന്നാൾ ഇരുപതിന്റെ നിറവിൽ; സെന്റ് തോമസ് മിഷനിൽ മാർ തോമാശ്ലീഹായുടേയും വിശുദ്ധ അൽഫോൻസാമ്മ യുടെയും സംയുക്ത തിരുന്നാൾ കൊടിയേറ്റം; പ്രധാന തിരുന്നാൾ ജൂലൈ 5ന്; ഇടവക ദിനാഘോഷം വർണാഭമായി

മാഞ്ചസ്റ്റർ ദുക്റാനാ തിരുന്നാൾ ഇരുപതിന്റെ നിറവിൽ; സെന്റ് തോമസ് മിഷനിൽ മാർ തോമാശ്ലീഹായുടേയും വിശുദ്ധ അൽഫോൻസാമ്മ യുടെയും സംയുക്ത തിരുന്നാൾ കൊടിയേറ്റം; പ്രധാന തിരുന്നാൾ ജൂലൈ 5ന്; ഇടവക ദിനാഘോഷം വർണാഭമായി

മാഞ്ചസ്റ്റർ ദുക്റാനാ തിരുന്നാൾ ഇരുപതിന്റെ നിറവിൽ; സെന്റ് തോമസ് മിഷനിൽ മാർ തോമാശ്ലീഹായുടേയും വിശുദ്ധ അൽഫോൻസാമ്മ യുടെയും സംയുക്ത തിരുന്നാൾ കൊടിയേറ്റം; പ്രധാന തിരുന്നാൾ ജൂലൈ 5ന്; ഇടവക ദിനാഘോഷം വർണാഭമായി

മാഞ്ചസ്റ്റർ: യുകെയുടെ മലയാറ്റൂർ

എന്ന അപരനാമത്തിൽ അറിയപ്പെടുന്ന മാഞ്ചസ്റ്റർ സെന്റ്. തോമസ് ദി അപ്പോസൽ മിഷനിൽ ഇരുപതിന്റെ നിറവിൽ ആഘോഷിക്കുന്ന ഭാരത അപ്പസ്തോലൻ മാർ തോമാശ്ലീഹായുടേയും വി. അൽഫോൻസാമ്മയുടെയും സംയുക്ത തിരുനാളാഘോഷങ്ങൾക്ക് ഇന്ന് ഞായറാഴ്ച (29/6/25) കൊടിയേറി. വൈകുന്നേരം 3PM ന് വിഥിൻഷോ സെന്റ് ആന്റണീസ് ദേവാലയത്തിൽ മിഷൻ ഡയറക്ടർ റവ. ഫാ. ജോസ് കുന്നുംപുറം കൊടിയേറ്റിയതോടെ ഒരാഴ്ച നീണ്ടുനിൽക്കുന്ന തിരന്നാളാഘോഷങ്ങൾക്ക് തുടക്കം കുറിക്കും. തുടർന്ന് തിരുസ്വരൂപ പ്രതിഷ്ഠയും, പ്രസുദേന്തി വാഴ്ചയും, ലദീഞ്ഞും അതിനെ തുടർന്ന് വി. കുർബാനയും ഉണ്ടായിരിക്കും. ദിവ്യബലിയെ തുടർന്ന് വീടുകളിലേക്ക് അമ്പെഴുന്നെള്ളിക്കലും ആരംഭിക്കും.ദിവ്യബലിയെ തുടർന്ന് വീടുകളിലേക്ക് അമ്പെഴുന്നെള്ളിക്കലും ആരംഭിക്കും.

ഇടവകയിലെ കുടുംബയൂണിറ്റുകളുടെ ആഭിമുഖ്യത്തിലായിരിക്കും അമ്പെഴുന്നളിക്കലിന്റെ ക്രമീകരണങ്ങൾ നടത്തുന്നത്. ഓരോ വീടുകളിലും അമ്പെഴുന്നള്ളിച്ച് വച്ച് വി. സെബസ്ത്യാനോസിടുള്ള ഭക്തി പ്രകടിപ്പിക്കുന്നതിനും പ്രാർത്ഥിക്കുന്നതിനും വേണ്ടിയാണ് ഇപ്രകാരം ചെയ്യുന്നത്. തുടർന്ന് ഇടവകാംഗങ്ങൾ പള്ളിയിലേക്ക് കൊടുക്കുന്ന ഉല്പന്നങ്ങൾ പള്ളിയിൽ വച്ച് ലേലം ചെയ്യുന്നതാണ്.ഇടവക ദിനാഘോഷത്തോടനുബന്ധിച്ച് 2025 (GRATIAS - 2025) ഇന്നലെ മാഞ്ചസ്റ്റർ വിഥിൻഷോ ഫോറം സെന്ററിൽ ഉച്ചകഴിഞ്ഞ് 2 മണി മുതൽ ഇടവകയിലെ കുടുംബകൂട്ടായ്മകളുടെയും, മിഷനിലെ വിവിധ സംഘടനകളുടേയും നേതൃത്വത്തിൽ നടന്ന വിവിധ കലാപരിപാടികൾ വർണാഭമായി.

ജയൻ ജോൺ, ജെയിൻ ജിന്റിൽ എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്.കലാപരിപാടികൾക്ക് ശേഷം നടന്ന പൊതു സമ്മേളനം മിഷൻ ഡയറക്ടർ റവ. ഫാ. ജോസ് കുന്നുംപുറം ഉദ്ഘാടനം ചെയ്‌തു. ട്രസ്റ്റി ടോണി കുര്യൻ സ്വാഗതം ആശംസിച്ചു. ടിങ്കിൾ ഈപ്പൻ, ബിജോയ് മാത്യു തുടങ്ങിയവർ ആശംസകൾ നേർന്നു. മഞ്ജു പള്ളം അവതാരകയായിരുന്നു. യോഗത്തിൽ ഇടവകയിലെ വിവിധ സംഘടനകളുടെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.

തുടർന്ന് സമ്മേളനത്തിൽ വച്ച് കഴിഞ്ഞ 20 വർഷക്കാലം മിഷനെ നയിച്ചവരേയും മിഷന്റെ പുരോഗതിക്കായി നിലകൊണ്ടവരേയും ആദരിച്ചു.

കാറ്റിക്കിസം എക്സലൻസി അവാർഡുകളും വിതരണം ചെയ്തു. വൈകിട്ട്ഐഡിയ സ്റ്റാർ സിംഗർ ഫെയിം വില്ല്യം ഐസക്ചലച്ചിത്ര പിന്നണി ഗായിക ഡെൽസി നൈനാൻ എന്നിവർ നേതൃത്വം കൊടുത്ത മ്യൂസിക്കൽ കൺസേർട്ട് കാണികളെ ള്ളക്കിമറിച്ചു. ഗായകരുടെ പാട്ടുകൾക്കൊത്ത് ആടിയും പാടിയും കാണികൾ ഫോറം സെന്ററിൽ ഇളകി മറിഞ്ഞു.

യുകെയുടെ മലയാറ്റൂരായ മാഞ്ചസ്റ്റർ തിരുന്നാൾ ആഘോഷങ്ങളുടെ ലഹരിയിലേക്ക് പ്രവേശിച്ച് കഴിഞ്ഞു. ഈ വർഷം തിരുന്നാളിൻ്റെ ഇരുപതാം വാർഷികം കൂടി ആയതിനാൽ തിരുന്നാൾ ആഘോഷങ്ങൾ കൂടുതൽ മികവുറ്റതാക്കുവാൻ വേണ്ട ഒരുക്കങ്ങൾ വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിൽ പൂർത്തിയായി. ഭാരതത്തിന്റെ അപ്പസ്തോലൻ മാർ തോമാസ്ലീഹായുടെയും ഭാരതത്തിന്റെ പ്രഥമ വിശുദ്ധഅൽഫോൻസാമ്മയുടെയും സംയുക്ത തിരുന്നാൾ ആഘോഷങ്ങളാണ് മാഞ്ചസ്റ്ററിൽ നടക്കുന്നത്.

ഇന്ന് ജൂൺ 29 ഞായറാഴ്ച കൊടിയേറി ജൂലൈ ആറ് ഞായറാഴ്ച തിരുന്നാൾ കൊടിയിറങ്ങുന്നതോടെ ആഘോഷങ്ങൾക്ക് സമാപനം കുറിക്കും.പ്രധാന തിരുന്നാൾ ജൂലൈ 5 ശനിയാഴ്ച നടക്കും.

യുകെയിൽ ആദ്യമായി തിരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത് റവ ഫാ. സജി മലയിൽ പുത്തൻപുരയിൽ സീറോമലബാർ സമൂഹത്തിന്റെറെ ചുമതല വഹിച്ചിരുന്ന 2006 - ൽ മാഞ്ചസ്റ്ററിലായിരുന്നു. പിന്നീട് എല്ലാവർഷവും ജൂലൈ മാസത്തിലെ ആദ്യ ശനിയാഴ്ച മാഞ്ചസ്റ്റർ ദുക്റാന തിരുന്നാൾ ആയി ആഘോഷിച്ചുവരികയാണ്.സജിയച്ചനെ തുടർന്ന് ചുമതല വഹിച്ചിരുന്ന റവ. ഫാ. ലോനപ്പൻ അരങ്ങാശ്ശേരി, റവ. ഫാ. ജോസ് അഞ്ചാനിക്കൽ തുടങ്ങിയ വൈദികരും ഇപ്പോൾ മിഷൻ ഡയറക്ടായിരിക്കുന്ന റവ. ഫാ. ജോസ് കുന്നുംപുറവുമാണ് മിഷൻ്റെ ചുമതല വഹിച്ചു വന്നിരുന്നത്.

തോമാശ്ലീഹായുടെ തിരുനാളാഘോഷമായി ആരംഭിച്ച മാഞ്ചസ്റ്റർ തിരുനാൾ പിന്നീട് വിശുദ്ധ അൽഫോസാമ്മയുടെയും കൂടി സംയുക്ത തിരുന്നാളാഘോഷമായി മാറുകയാണുണ്ടായത്. നാട്ടിലെ പള്ളിപ്പെരുന്നാൾ ആഘോഷങ്ങൾ എല്ലാം അതേ തനിമയോടെ മാഞ്ചസ്റ്ററിൽ പുനരാവിഷ്കരിച്ചു കൊണ്ടാണ് കാലാകാലങ്ങളിൽ ചുമതലവഹിച്ചിരുന്ന വൈദികരും, അത്മായ നേതൃത്വവും, ഇടവക സമൂഹം ഒരുമിച്ച് ചേർന്ന് മാഞ്ചസ്റ്റർ തിരുന്നാളാഘോഷങ്ങൾ കെങ്കേമമാക്കി വന്നുകൊണ്ടിരിക്കുന്നത്.

വിശുദ്ധ തോമാശ്ലീഹായുടെയും, വിശുദ്ധ അൽഫോൻസാമ്മയുടെയും, പരിശുദ്ധ കന്യാമറിയത്തിന്റെയും, വിശുദ്ധ സെബാസ്‌ത്യാനോസിന്റെയും തിരുസ്വരൂപങ്ങളും, പൊൻ - വെള്ളി കുരിശുകളും, മുത്തുക്കുടകളും, കൊടിതോരണങ്ങളുമെല്ലാം നാട്ടിൽനിന്നും എത്തിച്ചാണ് തിരുന്നാൾ ആഘോഷങ്ങൾ കെങ്കേമമാക്കുന്നത്. പ്രവാസ ജീവിതത്തിൽ നഷ്‌ടമാകുമായിരുന്ന തിരുന്നാൾ ആഘോഷങ്ങൾക്ക് യുകെയിൽ 20 വർഷം മുൻപ്ആദ്യമായി തുടക്കം കുറിച്ചത് മാഞ്ചെസ്റ്ററിലാണെന്ന് ആദ്യകാലം മുതൽ ഇവിടെ സ്ഥിരതാമസമാക്കിയവർ ഓർമിക്കുന്നു.

മാഞ്ചെസ്റ്ററിനു തിലകക്കുറിയായി വിഥിൻഷോയിൽ തലയുയത്തിനിൽക്കുന്ന സെന്റ് ആന്റണീസ് ദേവാലയത്തിലാണ് തിരുന്നാൾ ആഘോഷങ്ങൾ നടക്കുക. മാഞ്ചസ്റ്റർ മലയാളികൾക്കൊപ്പം തദ്ദേശീയരായ ഇംഗ്ലീഷ് ജനതയ്ക്കും തിരുന്നാൾ ആഘോഷമാണ്. കമനീയമായി അലങ്കരിച്ചു മോടിപിടിപ്പിക്കുന്ന സെന്റ്റ് ആൻറണീസ് ദേവാലയവും, മുത്തുക്കുടകളും,ബാൻ ഡ് മേളവും എല്ലാം കാണുവാൻ ഒട്ടേറെ തദ്ദേശീയരും വർഷാവർഷം എത്താറുണ്ട്.

പ്രധാന തിരുന്നാൾ ദിനത്തിൽപൗരാണികതയും, പ്രൗഢിയും വിളിച്ചോതുന്ന തിരുന്നാൾ പ്രദക്ഷിണം ഏറെ അനുഗ്രഹപ്രദായകവും ശ്രദ്ധയാകർഷിക്കുന്നതുമാണ്. പൊൻ വെള്ളി കുരിശുകളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ വിശുദ്ധരുടെ തിരുസ്വരൂപങ്ങളും വഹിച്ചു നടക്കുന്ന തിരുന്നാൾ പ്രദക്ഷിണം ഇവിടുത്തെ സീറോ മലബാർ മലയാളികൾക്ക് വിശ്വാസ പ്രഘോഷണമാണ്.

നാളെ തിങ്കളാഴ്ചമുതൽ വെള്ളിയാഴ്ച വരെ ദിവസവും വൈകുന്നേരം 5.30 ന് വിശുദ്ധ കുർബാനയും നൊവേനയും നടക്കും. ഈ ദിവസങ്ങളിൽ ഇടവകയിലെ വിവിധ ഫാമിലി യൂണിറ്റുകൾ, സന്നദ്ധ സംഘടനകൾ എന്നിവക്കു വേണ്ടിയുള്ള നിയോഗങ്ങൾ സമർപ്പിച്ചാവുംതിരുക്കർമങ്ങൾ നടക്കുക.

നാളെ തിങ്കളാഴ്ച (30/6/25) മാഞ്ചസ്റ്റർ ഹോളിഫാമിലി മിഷൻ ഡയറക്ടർ ഫാ.വിൻസെന്റ് ചിറ്റിലപ്പള്ളി മുഖ്യ കാർമ്മികവുമ്പോൾ ചൊവ്വാഴ്ച മാഞ്ചസ്റ്റർ ക്നാനായ മിഷൻ ഡയറക്ടർ ഫാ.സുനി

പടിഞ്ഞാറേക്കരയും, ബുധനാഴ്ച്ച സാൽഫോർഡ് സെന്റ് എവുപ്രാസ്യാ .മിഷൻ ഡയറക്ടർ ഫാ. സാന്റോ വാഴേപറമ്പിലും മുഖ്യ കാർമ്മികനാവും.

വ്യാഴാഴ്ച ഷൂഷ്ബറി രൂപതാ വികാരി ജനറൽ ഫാ.മൈക്കിൾ ഗാനൻ കാർമ്മികനാവുമ്പോൾ വെള്ളിയാഴ്ച നോട്ടിങ്ഹാം സെന്റ് ജോൺ മിഷൻ ഡയറക്ടർ ഫാ. ജോബി ജോൺ ഇടവഴിക്കലും കാർമ്മികരാവും.പ്രധാന തിരുന്നാൾ ദിനമായ ജൂലൈ 5 ശനിയാഴ്ച്ച രാവിലെ 9.30 മുതൽ അത്യാഘോഷപൂർവ്വമായ തിരുന്നാൾ കുർബാനക്ക് തുടക്കമാകും. ആഷ്ഫോർഡ് മാർസ്ലീവാ മിഷൻ ഡയറക്ടർ ഫാ.ജോസ് അഞ്ചാനിക്കൽ തിരുന്നാൾ കുർബാനയിൽ മുഖ്യ കാർമ്മികനാവുമ്പോൾ ഒട്ടേറെ വൈദീകർ സഹകാർമ്മികരാകും. തുടർന്ന് തിരുന്നാൾ പ്രദക്ഷിണവും, സ്നേഹവിരുന്നും നടക്കും.

ജൂലൈ ആറാംതീയതി ഞായറാഴ്ച വൈകുന്നേരം നാലിന് ദിവ്യബലിയെ തുടർന്ന് മിഷൻ ഡയറക്ടർ ഫാ.ജോസ് കുന്നുംപുറം കൊടിയിറക്കുന്നതോടെ ഒരാഴ്ച നീണ്ടുനിന്ന തിരുന്നാൾ ആഘോഷങ്ങൾക്ക് സമാപനമാകും.തുടർന്ന്നേർച്ചവിതരണവും ഉണ്ടായിരിക്കും.

തിരുന്നാൾ ആഘോഷങ്ങളുടെ വിജയത്തിനായി മിഷൻ ഡയറക്റ്റർ ഫാ.ജോസ് കുന്നുംപുറം, ട്രസ്റ്റിമാരായ ടോണി കുര്യൻ, ജയൻ ജോൺ, ദീപു ജോസഫ് എന്നിവരുടെയും പാരീഷ് കമ്മറ്റിയുടെയും നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ച് വരുന്നു. മാഞ്ചസ്റ്റർ തിരുന്നാളിൽ സംബന്ധിച്ച് വിശുദ്ധരുടെ അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ എല്ലാവരേയും ക്ഷണിക്കുന്നതായി മിഷൻ ഡയറക്ടർ റവ.ഫാ. ജോസ് കുന്നുംപുറം അറിയിച്ചു.

له