മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രിയുടെ ഓഫീസ്
Keralanewsmedia
പത്രകുറിപ്പ്
23/08/2025
മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രിയുടെ ഓഫീസ്
പ്രസിദ്ധീകരണത്തിന്
ഓണക്കാലത്ത് സാധാരണയിൽ കൂടുതൽ പാൽ അതിർത്തിയിൽ കടന്നുവരുന്ന സാഹചര്യം കൊണ്ട് സംസ്ഥാനത്ത് പാലിന്റെ ഗുണനിലവാരം ഉറപ്പുവരുത്തേണ്ടതുണ്ടെന്നും ആയതിനായി ഓണക്കാല ഊർജ്ജിത പാൽ പരിശോധന നടത്തുന്നതിന് വേണ്ട മുന്നൊരുക്കങ്ങൾ ക്ഷീര വികസന വകുപ്പും ഭക്ഷ്യസുരക്ഷാ വകുപ്പും ചേർന്ന് ചെയ്യുന്നതിനുള്ള നിർദ്ദേശം ക്ഷീര വികസന വകുപ്പ് മന്ത്രി ശ്രീമതിചിഞ്ചു റാണി നൽകിയിട്ടുണ്ട്.
ഓണക്കാല പരിശോധനയുടെ ഭാഗമായി ക്ഷീര വികസനവകുപ്പിന്റെ കീഴിലുള്ള പാലക്കാട് ജില്ലയിലെ മീനാക്ഷിപുരം ചെക്ക് പോസ്റ്റ് കൊല്ലം ജില്ലയിലെ ആര്യങ്കാവ് ചെക്ക് പോസ്റ്റ് തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല ചെക്ക് പോസ്റ്റ് എന്നിവിടങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെയും ക്ഷീര വകുപ്പിന്റെയും ഉദ്യോഗസ്ഥർ സംയുക്തമായി പ്രത്യേക ഓണക്കാല പാൽ പരിശോധന നടത്തുന്നതിന് തീരുമാനിച്ചു.
31 .8 .2025 മുതൽ 4. 9 .2025 വരെ 24 മണിക്കൂറും തുടരുന്ന ഊർജിത പരിശോധനയിൽ മായം കലർന്ന കേസുകൾ കണ്ടെത്തിയാൽ നിയമാനുസരണം ഉള്ള നടപടികൾ സ്വീകരിക്കുന്നതിനും നിർദ്ദേശം നൽകി.അവിടെ നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥരുടെ വിശദാംശങ്ങൾ ഭക്ഷ്യ സുരക്ഷാ വകുപ്പും ക്ഷീര വികസന വകുപ്പും പരസ്പരം കൈമാറിയിട്ടുണ്ട്













