ബോധാനന്ദ സ്വാമി അഭിഷേക ശതാബ്ദി : പ്രഭാഷണ പരമ്പര സമാപിച്ചു
റിപ്പോട്ട് :
ബോധാനന്ദ സ്വാമി അഭിഷേക ശതാബ്ദി : പ്രഭാഷണ പരമ്പര സമാപിച്ചു
ശിവഗിരി : മൂന്ന് ദിവസങ്ങളിലായി വൈദിക മഠത്തിന് മുന്നില്‍ നടന്നുവന്ന പ്രഭാഷണ പരമ്പര സമാപിച്ചു. ഗുരുദേവന്‍റെ സന്യസ്ഥ, ഗൃഹസ്ഥ ശിഷ്യരെ പറ്റിയും മറ്റു നവോത്ഥാന നായകരെ പറ്റിയും ഏറെ അറിയുവാന്‍ പ്രഭാഷണ പരമ്പരയിലൂടെ കഴിഞ്ഞു. ഗുരുദേവന്‍റെ അനന്തരഗാമിയായി ബോധാനന്ദ സ്വാമിയെ അഭിഷേകം ചെയ്തതിന്‍റെ ശതാബ്ദിയുടെ ഭാഗമായിട്ടാണ് പ്രഭാഷണ പരമ്പര നടന്നുവന്നത്. ഓരോ ദിവസവും പുലര്‍ച്ചെ മുതല്‍ രാത്രി വരെ ഇടതടവില്ലാതെയായിരിന്നു പ്രഭാഷണങ്ങള്‍.
ശിവഗിരി മഠം പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി മുഖ്യ ആചാര്യസ്ഥാനം അലങ്കരിച്ച് മൂന്ന് ദിനവും പ്രഭാഷകര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം പകര്‍ന്നു നല്‍കിക്കൊണ്ടിരുന്നു. മഠം ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ , ട്രഷറര്‍ സ്വാമി ശാരദാനന്ദ , ഗുരുധര്‍മ്മ പ്രചരണ സഭാസെക്രട്ടറി സ്വാമി അസംഗാനന്ദഗിരി മറ്റു സന്യാസി ശ്രേഷ്ഠര്‍ തുടങ്ങിയവരൊക്കെയും സംബന്ധിച്ചു പ്രഭാഷണങ്ങള്‍ നടത്തുകയുണ്ടായി. ഇന്നലെ യഥാക്രമം ഗോവിന്ദാനന്ദ സ്വാമി, നരസിംഹ സ്വാമി, വരുതൂര്‍ കാണിയില്‍ കുഞ്ഞിക്കണ്ണന്‍, ഗോപാലന്‍ മുന്‍സിഫ്, ഗുരുപ്രസാദ് സ്വാമി, പാണാവള്ളില്‍ കൃഷ്ണന്‍ വൈദ്യര്‍, കെ. പി. വള്ളോര്‍ , ശങ്കരന്‍ പരദേശി , ആര്‍.ശങ്കര്‍, സഹോദരന്‍ അയ്യപ്പന്‍, സത്യവ്രത സ്വാമി, ഡോക്ടര്‍ പല്‍പ്പു , സി . കൃഷ്ണന്‍ വക്കീല്‍, ആലുംമൂട്ടില്‍ ഗോവിന്ദദാസ്, ധര്‍മ്മ തീര്‍ത്ഥര്‍ സ്വാമി, മംഗലാപുരം കൊരഗപ്പ എന്നിവരെപ്പറ്റി യഥാക്രമം സുജ കോട്ടയം, ഗൗരി നന്ദന പ്രതീഷ്, ലീന പ്രസാദ് .കെ, അര്‍ച്ചന സുനില്‍, സ്വാതി രതീഷ്, ധന്യ ബന്‍സാല്‍, ഡോ. എല്‍.വിനയകുമാര്‍, കെ.ടി സുകുമാരന്‍, പുത്തൂര്‍ ശോഭനന്‍, സത്യന്‍ പന്തത്തല , ചന്ദ്രന്‍ പുളിങ്കുന്ന്, ഡോ പി. ചന്ദ്രമോഹന്‍ , സി . എ . ശിവരാമന്‍, സിനോഷ്, ശൈലജ പൊന്നപ്പന്‍, രാജേന്ദ്രപ്രസാദ് തുടങ്ങിയവര്‍ പ്രഭാഷണങ്ങള്‍ നടത്തി. സ്വാമി ഹംസതീര്‍ത്ഥ സ്വാതി രതീഷ്, രാജേഷ് സഹദേവന്‍, ഡോ. സനല്‍ കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. രാവിലെ മഹാസമാധിയിലും ശാരദാമഠത്തിലും ബോധാനന്ദ സ്വാമി സമാധി പീഠത്തിലും പ്രത്യേക പൂജകളും പ്രാര്‍ത്ഥനകളും നടന്നു.













