ലൈറ്റുകള്‍ സ്ഥാപിച്ചു; അതിമനോഹരം വട്ടപ്പാറ വയഡക്ട്

ലൈറ്റുകള്‍ സ്ഥാപിച്ചു; അതിമനോഹരം വട്ടപ്പാറ വയഡക്ട്

ലൈറ്റുകള്‍ സ്ഥാപിച്ചു; അതിമനോഹരം വട്ടപ്പാറ വയഡക്ട്
ലൈറ്റുകള്‍ സ്ഥാപിച്ചു; അതിമനോഹരം വട്ടപ്പാറ വയഡക്ട്

ദേശീയ പാതയില്‍ മലപ്പുറം വട്ടപ്പാറയിലെ വയഡക്ടിൽ ലൈറ്റുകള്‍ സ്ഥാപിച്ചു. വെളിച്ചമില്ലാത്തതിനാല്‍ വാഹനങ്ങള്‍ക്ക് ബുദ്ധിമുട്ട് നേരിട്ടിരുന്നു. ലൈറ്റുകള്‍ തെളിഞ്ഞതോടെ കാഴ്ചയിലും സുന്ദരമായി വട്ടപ്പാറ വയഡക്ട്.പതിവായി നടക്കുന്ന അപകടങ്ങളായിരുന്നു വട്ടപ്പാറയെ ദേശീയപാതയില്‍ കുപ്രസിദ്ധമാക്കിയത്. രാത്രി യാത്രികരുടെ പേടിയായിരുന്ന വട്ടപ്പാറ വളവ്, ആറ് വരി ദേശീയ പാതയെത്തിയതോടെ ഇല്ലാതായി. മലപ്പുറം ജില്ലയിലെ ഏറ്റവും വലിയ വയഡക്ടാണ് വട്ടപ്പാറ പാലം പകല്‍ വയലുകളുടെ മനോഹര കാഴ്ച ആണെങ്കില്‍, രാത്രി ദീപാലംകൃതമാവുന്നതോടെ അതിമനോഹരം. യാത്രയുടെ ആകാശ ദൃശ്യവും സുന്ദര കാഴ്ചയാണ്. കാഴ്ച മാത്രമല്ല, സുരക്ഷിതമായുള്ള യാത്രയും ഉറപ്പുവരുത്തുകയാണ് ദേശീയ പാതയില്‍.