വാഹനത്തിലെ മുൻ സീറ്റ് നൽകാൻ പിതാവ് വിസമ്മതിച്ചതിനെ തുടർന്ന് മകൻ വെടിവെച്ച് കൊലപ്പെടുത്തി

വാഹനത്തിലെ മുൻ സീറ്റ് നൽകാൻ പിതാവ് വിസമ്മതിച്ചതിനെ തുടർന്ന് മകൻ വെടിവെച്ച് കൊലപ്പെടുത്തി

വാഹനത്തിലെ മുൻ സീറ്റ് നൽകാൻ പിതാവ് വിസമ്മതിച്ചതിനെ തുടർന്ന് മകൻ വെടിവെച്ച് കൊലപ്പെടുത്തി

ഡൽഹി: ഡൽഹിയിൽ വാഹനത്തിലെ മുൻ സീറ്റ് നൽകാൻ വിസമ്മതിച്ച പിതാവിനെ മകൻ വെടിവെച്ച് കൊലപ്പെടുത്തി.സിഐഎസ്എഫിൽ നിന്ന് വിരമിച്ച സബ് ഇൻസ്പെക്‌ടർ സുരേന്ദ്ര സിംഗ് (60) ആണ് കൊല്ലപ്പെട്ടത്. കുടുംബം ഉത്തരാഖണ്ഡിലേക്ക് താമസം മാറുന്നതിനായി വാടകയെടുത്ത വാഹനത്തിലാണ് സംഭവം നടന്നത്.പ്രതിയായ ദീപകിനെ സംഭവസ്ഥലത്ത് നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് ഉപയോഗിച്ച തോക്കും 11 വെടിയുണ്ടകളും പോലീസ് കണ്ടെത്തി. വ്യാഴാഴ്‌ രാത്രി 7.30ഓടെ തിമാർപൂരിലെ എംഎസ് ബ്ലോക്കിന് സമീപമാണ് സംഭവം.

പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് വെടിയൊച്ച കേട്ട് സ്ഥലത്തെത്തിയപ്പോഴാണ് രക്തത്തിൽ കുളിച്ച് കിടക്കുന്ന സുരേന്ദ്ര സിംഗിനെ കണ്ടെത്തിയത്. ഉടൻ എച്ച്ആർഎച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.