വാർത്തകൾ ചുരുക്കത്തിൽ
റിപ്പോർട്ട് :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം
ദില്ലി വിമാനത്താവളത്തിൽ വ്യോമഗതാഗത നിയന്ത്രണത്തിൽ തകരാർ; നൂറിലധികം വിമാന സർവീസുകൾ തടസ്സപ്പെട്ടു
തൃശൂർ മേയറാകാൻ കടുത്ത പോരാട്ടം, പരിഗണിക്കുന്നത് മൂന്ന് വനിതകളെ
*തിരുവനന്തപുരം മെഡിക്കൽ കോളജിൽ ആവശ്യമായ ചികിത്സ ലഭിക്കാതെ കൊല്ലം പന്മന സ്വദേശി വേണു മരിച്ച സംഭവത്തിൽ മെഡിക്കൽ കോളജ് സൂപ്രണ്ടിന്റെ വാദങ്ങൾ തള്ളി കുടുംബം*
പാലക്കാട് 9 കാരിയുടെ കൈ മുറിച്ച് മാറ്റിയ സംഭവം; മാതാപിതാക്കളുടെ പരാതിയിൽ കേസെടുത്ത് പൊലീസ്*
*ശബരിമല സ്വർണ്ണക്കൊള്ളയിൽ കെ എസ് ബൈജുവിന് മുഖ്യ പങ്കെന്ന് SIT യുടെ കണ്ടെത്തൽ*
വയലാറിനെയും എന്നെയും താരതമ്യം, ചെയ്യുന്നതിനോട് പ്രതികരിക്കാൻ ഇല്ല' ; വേടൻ*
CPM ഭരണ സമിതിയുടെ കാലത്ത് 100 കോടി രൂപയുടെ തട്ടിപ്പ് നടന്നു; നേമം സർവീസ് സഹകരണ ബാങ്കിൽ ED പരിശോധന
കോഴിക്കോട് കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ മുണ്ടൂരില്‍ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു.....
*ഫിസിയോ തെറാപ്പിസ്റ്റുകള്‍ 'ഡോക്ടര്‍' എന്ന് ഉപയോഗിക്കരുത്*
കൊച്ചി: ഫിസിയോ തെറാപ്പിസ്റ്റുകളും ഒക്യുപേഷണല്‍ തെറാപ്പിസ്റ്റുകളും പേരിന് മുന്നില്‍ 'ഡോക്ടര്‍' എന്ന് ചേര്‍ക്കുന്നത് നിയമപരമല്ലെന്ന് ഹൈക്കോടതി. അംഗീകൃത മെഡിക്കല്‍ ബിരുദമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നിര്‍ദേശം. തെറാപ്പിസ്റ്റുകള്‍ ഈ വിശേഷണം ഉപയോഗിക്കുന്നില്ലെന്ന് അധികൃതര്‍ ഉറപ്പാക്കണമെന്ന് ഇടക്കാല ഉത്തരവില്‍ ജസ്റ്റിസ് വിജി അരുണ്‍ നിര്‍ദേശിച്ചു
ചട്ടവിരുദ്ധമായി ഭൂമി തരംമാറ്റുന്നു; *RDO ഓഫീസുകളില്‍ വിജിലൻസ് മിന്നൽ പരിശോധന*
റവന്യൂ ജില്ലാ കലോത്സവം: ടെണ്ടർ ക്ഷണിച്ചു
2025-26 വർഷത്തെ ആലപ്പുഴ റവന്യൂ ജില്ലാ സ്കൂൾ കലോൽസവത്തിന്റെ വേദികളിലെ കലാമത്സരങ്ങൾ വീഡിയോയിൽ പകർത്തുന്നതിന് അംഗീകൃത ലൈസൻസുള്ള വീഡിയോഗ്രഫി സ്ഥാപനങ്ങളിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. കൂടാതെ കലോത്സവ ദിവസങ്ങളിൽ ഭക്ഷണം പാചകം ചെയ്യുന്ന പ്രവർത്തിക്കും (പാത്രം ഉൾപ്പെടെ) അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. വിശദവിവരങ്ങളും ഫോമും നവംബർ 10 മുതലുളള പ്രവൃത്തി ദിവസങ്ങളിൽ ആലപ്പുഴ വിദ്യാഭ്യാസ ഉഡപയറക്‌ടറുടെ കാര്യാലയത്തിൽ നിന്നും ലഭിക്കും. നവംബർ 13 വൈകിട്ട് നാല് വരെ ടെൻഡർ സ്വീകരിക്കും.
*മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സംഘടന നവംബർ 13-ന് സമ്പൂർണ്ണ പണിമുടക്കിലേക്ക് ; അത്യാഹിത വിഭാഗം ഒഴികെ മറ്റ് എല്ലാ സേവനങ്ങളും ബഹിഷ്കരിക്കും
'തിരുട്ടു ഗ്രാമം' മോഡലിൽ മൊബൈൽ മോഷണം: അന്തർ സംസ്ഥാന മോഷ്ടാവ് തൃശൂർ പൊലീസിൻ്റെ പിടിയിൽ
*'ഇത് എത്ര തവണ പറയണം..! ജമാഅത്തെ ഇസ്ലാമി കോൺഗ്രസിന് പിന്തുണ നൽകിയിട്ടുണ്ട്, ഞങ്ങൾ അത് സ്വീകരിച്ചിട്ടുമുണ്ട്': തുറന്നുപറഞ്ഞ് വി ഡി സതീശൻ*
എസ് എസ് രാജമൗലിയുടെ ചിത്രത്തിൽ ദുഷ്ടനും ക്രൂരനും അജ്ഞാത ശക്തിയുള്ള കുംഭയായി പൃഥ്വിരാജ് സുകുമാരൻ , SSMB29 ന്റെ ക്യാരക്റ്റർ പോസ്റ്റർ റിലീസായി
*മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം*
കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് (07/11/2025) മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.*പുറ പ്പെടുവിച്ച സമയവും തീയതിയും: 12.15 PM; 07/11/2025*
ക്ഷേത്രങ്ങളിലെ 263 സബ് ഗ്രൂപ്പുകളിലേയും അമൂല്യ ഉരുപ്പടികൾക്ക് രേഖകളില്ല. 15 വർഷമായി തിരുവാഭരണ സംരക്ഷണ നിയമങ്ങൾ പാലിക്കുന്നില്ല- ആർ ജി രാധാകൃഷ്‌ണൻ ദേവസ്വം ബോർഡ് പ്രസിഡന്റിന് അയച്ച കത്തിൽ
KSRTC, ഖാദി ബോർഡ് മുതൽ കേരള ബാങ്കിന്റെ പേരിൽ വരെ!! PSC നിയമനത്തട്ടിപ്പിൽ ഇരയായത് നിരവധിപ്പേർ. പണം വാങ്ങിയത് കേരള കോൺഗ്രസ് (ബി) നേതാവ് അഗസ്റ്റിൻ ജോൺ കൊച്ചുപറമ്പിൽ
*കനത്ത നാശം വിതച്ച് കൽമഗി ചുഴലിക്കാറ്റ് ; വിയറ്റ്‌നാമിലും ഫിലിപ്പീൻസിലുമായി 193 മരണം ; ഫിലിപ്പീൻസിൽ 'ഫങ്-വോങ്' ചുഴലിക്കാറ്റിന് സാധ്യത*
പത്തനംതിട്ട: ശബരിമല ശ്രീകോവിലിന് പുതിയ സ്വർണ്ണവാതിൽ സമർപ്പിച്ചപ്പോൾ തയ്യാറാക്കിയ മഹസറിലും അടിമുടി ദുരൂഹത. വിജയ് മല്യ രണ്ടര കിലോ സ്വർണ്ണം പൊതിഞ്ഞ പഴയ വാതിൽ മാറ്റിയാണ് 2019 ൽ ഉണ്ണികൃഷ്ണൻ പോറ്റി പുതിയത് സമർപ്പിച്ചത്. എന്നാൽ മഹസറിൽ വെറും കതക് പാളികൾ എന്നാണ് മുരാരി ബാബു ഉൾപ്പെട്ട ഉദ്യോഗസ്ഥർ രേഖപ്പെടുത്തിയത്. ശ്രീകോവിൽ വാതിലിലെ സ്വർണ്ണവും കവർന്നിട്ടുണ്ടോയെന്ന് അന്വേഷിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശമുണ്ട്.
യുപിഎസ് വിമാനാപകടം: മരണസംഖ്യ 13 ആയി ഉയർന്നു; 9 പേരെ കാണാതായി, പൈലറ്റുമാർ ഉൾപ്പെടെ മരിച്ചതായി സംശയം













