വി ഫ്രെയിംസ് സിനിമാ സൊസൈറ്റിക്ക് വേളാവൂരിൽ തിരി തെളിഞ്ഞു

Keralanewsmedia

വി ഫ്രെയിംസ് സിനിമാ സൊസൈറ്റിക്ക് വേളാവൂരിൽ തിരി തെളിഞ്ഞു

വി ഫോർ വേളാവൂർ സംഘടനയുടെ നേതൃത്വത്തിൽ വെഞ്ഞാറമൂടിനടുത്ത് വേളാവൂർ കേന്ദ്രമാക്കി ആരംഭിച്ച സിനിമാ സൊസൈറ്റിയുടെ ഉദ്ഘാടനവും ലോഗോ പ്രകാശനവും പ്രശസ്ത സംവിധായകൻ രാജസേനൻ നിർവഹിച്ചു. മാണിക്കൽ പഞ്ചായത്തിലെ ആദ്യത്തെ സിനിമാ സൊസൈറ്റിയായി മാറുകയാണ് വി ഫ്രെയിംസ്.പുതുതലമുറയ്ക്ക് ലോക ഇന്ത്യൻ മലയാള ക്ലാസ്സിക്‌ സിനിമകളെ പരിചയപ്പെടുത്തുന്നതിനൊപ്പം മേഖലയിലെ വിദഗ്‌ധരെ ഉൾപ്പെടുത്തികൊണ്ടുള്ള ചർച്ചകളും സെമിനാറുകളും നടത്തുകയാണ് വി ഫ്രെയിംസ് ലക്ഷ്യമിടുന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ചു സംസ്ഥാന ചലച്ചിത്ര അക്കാദമിയുമായി സഹകരിച്ച് ചെമ്മീൻ സിനിമയുടെ പ്രദർശനം നടന്നു.വേളാവൂരിന് എക്കാലത്തും ഒരു സാംസ്കാരിക പാരമ്പര്യം അവകാശപ്പെടാനുണ്ടായിരുന്നുവെന്നും തന്റെ കലാപ്രവർത്തങ്ങൾക്ക് തുടക്കം കുറിച്ചത് വേളാവൂരിൽ നിന്നാണെന്നും രാജസേനൻ ഉദ്ഘാടനപ്രസംഗത്തിൽ പറഞ്ഞു. വേളാവൂർ പ്രിൻസ് മിനി ഹാളിൽ നടന്ന ചടങ്ങിൽ വലിയ ജനപങ്കാളിത്തമുണ്ടായിരുന്നു. ഡോ. ജി.കിഷോർ, സുധീർ രാജ്, വേളാവൂർ വാർഡ് മെമ്പർ വിജയകുമാരി, എ. കെ മോഹനൻ എന്നിവർ സംസാരിച്ചു.