ശ്രീനാരായണ മാസാചരണം ഇന്നുമുതല്‍ : ലോകം നിറയും ഗുരുദര്‍ശന പ്രഭാഷണങ്ങളും സത്സംഗങ്ങളും

Keralanewsmedia

ശിവഗിരി : ലോകമാകെ വരും ദിനങ്ങളില്‍ ശ്രീനാരായണഗുരുദേവ സ്മരണകളില്‍ മുഴുകും. ശിവഗിരി മഠത്തിന്‍റെ നിര്‍ദ്ദേശാനുസരണം ശ്രീനാരായണ മാസാചരണത്തിന് ചിങ്ങം ഒന്നായ ഇന്ന് തുടക്കം കുറിക്കും. ഭക്തരുടെ വസതികളിലും ഗുരു ക്ഷേത്രങ്ങളിലും പുലര്‍ച്ചെ 6.15ന് ഗുരു അവതാര മുഹൂര്‍ത്ത പ്രാര്‍ത്ഥനയോടെയാകും ഓരോ ദിനത്തിനും തുടക്കം കുറിക്കുക. സായാഹ്നങ്ങളില്‍ വിശേഷാല്‍ പൂജകള്‍, സത്സംഗം, ഗുരുദേവ കൃതി പാരായണം, പ്രഭാഷണങ്ങള്‍ എന്നിവയുണ്ടാകും. ഗുരുദേവനെയും ഗുരുദര്‍ശനത്തെയും ഏറെ അറിയുന്നതിനും ഗുരുവിന്‍റെ സന്യസ്ത് ഗ്രഹസ്ഥ ശിഷ്യരെയും മറ്റു സാമൂഹിക നവോത്ഥാന മേഖലകളില്‍ സംഭാവന സമര്‍പ്പിച്ചവരെയും വിലയിരുത്തുന്നതിനും ശ്രീനാരായണ മാസാചരണ വേള പ്രയോജനപ്പെടുത്തുന്നതില്‍ എല്ലാ ശ്രീനാരായണ പ്രസ്ഥാനങ്ങളും തയ്യാറാകും വിധമാണ് നാടകെ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നത്.

എസ്.എന്‍.ഡി.പി യോഗം ശാഖകള്‍, കുടുംബയൂണിറ്റുകള്‍, ഗുരുധര്‍മ്മ പ്രചരണസഭാ യൂണിറ്റുകള്‍, മറ്റു ഗുരുദേവ പ്രസ്ഥാനങ്ങള്‍ തുടങ്ങിയവയൊക്കെ വര്‍ഷങ്ങളായി മാസാചരണം നടത്തിവരുന്നു. ആലുവ സര്‍വമത സമ്മേളന ശതാബ്ദി , ഗാന്ധിഗുരുദേവ സമാഗമശതാബ്ദി തുടങ്ങിയ വിവിധങ്ങളായ വിശേഷാല്‍ പരിപാടികളിലൂടെ ലോകത്തെവിടെയും ഗുരുദേവദര്‍ശനം പ്രചരിച്ചുകൊണ്ടിരിക്കുന്ന കാലയളവിലാണ് ഇക്കൊല്ലത്തെ ശ്രീനാരായണന്‍ മാസാചരണം കടന്നുവന്നത്. വത്തിക്കാനിലും ലണ്ടനിലും ഡല്‍ഹിയിലുമെല്ലാം സംഘടിപ്പിച്ച ശതാബ്ദി സമ്മേളന സ്മരണകള്‍ ഭക്ത മനസ്സുകളില്‍ നിറഞ്ഞുനില്‍ക്കുക കൂടിയാണ്. ശതാബ്ദി സമ്മേളനങ്ങള്‍ ലോകത്തിന്‍റെ വിവിധ മേഖലകളിലും തുടരുന്നുമുണ്ട്.

മുംബൈ ശ്രീനാരായണ ചിത് സംഘം ശിവഗിരിയില്‍ നിന്ന് മഹാഗുരു പൂജ നടത്തും.

ശിവഗിരി : മുംബൈ ശ്രീനാരായണ മന്ദിര സമിതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ശ്രീനാരായണ ചിത് സംഘം ഇന്ന് ശിവഗിരിയില്‍ പ്രധാന വഴിപാടായ മഹാഗുരുപൂജ നടത്തും. സംസ്ഥാനത്തിന് പുറത്തുനിന്നും, വിവിധ സംസ്ഥാനങ്ങളിലെ ഗുരുദേവ പ്രസ്ഥാനങ്ങളും ഭക്തരും മഹാഗുരുപൂജ നടത്തുക സാധാരണയാണ്. നേരിട്ടെത്തി പൂജയില്‍ സംബന്ധിക്കാന്‍ കഴിയാത്തവര്‍ക്കും പൂജ നടത്താനാകും. മഹാപ്രസാദം തപാല്‍ മാര്‍ഗ്ഗം ലഭ്യമാക്കുന്നതിനുള്ള ക്രമീകരണം ഉണ്ടാകും. പൂജയില്‍ സംബന്ധിക്കുന്നവര്‍ ഇന്നലെ മുംബൈയില്‍ നിന്നും എത്തിച്ചേര്‍ന്നു. മഹാഗുരുപൂജ ബുക്കിങ്ങിന് 9447551499