ശ്രീനാരായണ സാംസ്കാരിക സമിതി വാര്‍ഷികം : പതാകയും കൊടിക്കയറും ഇന്ന് ശിവഗിരിയില്‍ നിന്നും പുറപ്പെടും

കേരളം

ശ്രീനാരായണ സാംസ്കാരിക സമിതി വാര്‍ഷികം : പതാകയും കൊടിക്കയറും ഇന്ന് ശിവഗിരിയില്‍ നിന്നും പുറപ്പെടും

ശ്രീനാരായണ സാംസ്കാരിക സമിതി വാര്‍ഷികം : പതാകയും കൊടിക്കയറും ഇന്ന് ശിവഗിരിയില്‍ നിന്നും പുറപ്പെടും.

ശിവഗിരി : ശ്രീനാരായണ സാംസ്കാരിക സമിതി സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായി ഉയര്‍ത്തുന്ന ധര്‍മ്മപതാക ഇന്ന് രാവിലെ 9.30ന് ശിവഗിരി മഹാസമാധിയില്‍ നിന്നും പുറപ്പെടും. 8, 9 തീയതികളില്‍ കോട്ടയത്താണ് സമ്മേളനം. ചെമ്പഴന്തി ഗുരുകുലത്തില്‍ നിന്നും സമിതി തിരുവനന്തപുരം, കൊല്ലം ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ കൊടിക്കയര്‍ സ്വീകരിച്ച് രാവിലെ 8ന് ശിവഗിരിയിലേക്ക് തിരിക്കും. കൊടിക്കയറും ധര്‍മ്മപതാകയും സമാധിയിലെ പ്രാര്‍ത്ഥനയ്ക്ക് ശേഷം സന്യാസി ശ്രേഷ്ഠരില്‍ നിന്നും സ്വീകരിച്ചാകും തുടര്‍ യാത്ര. ആലപ്പുഴ ജില്ലാ കമ്മിറ്റി മാവേലിക്കരയില്‍ നിന്നും ശിവഗിരിയില്‍ എത്തിക്കുന്ന രഥത്തില്‍ പതാകയും കൊടിക്കയറും പുറപ്പെടും. യാത്രാമധ്യേ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളിലെ നിരവധി കേന്ദ്രങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിയാകും നാഗമ്പടം ക്ഷേത്രത്തില്‍ യാത്ര സമാപിക്കുക.