സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം

കേരളം

സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം

*പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെൻറ് ഫലം പ്രസിദ്ധീകരിച്ചു. പ്രവേശനം ജൂലൈ 4 മുതൽ 8 വരെ തീയതികളിൽ.* 

*സപ്ലിമെന്ററി അലോട്ട്മെൻറ് ഫലം പരിശോധിക്കുന്നതെങ്ങനെ?*

അഡ്മിഷൻ പോർട്ടലിൽ ക്യാൻഡിഡേറ്റ് ലോഗിനിൽ നൽകിയിരിക്കുന്ന Supplementary Allot Results ലിങ്കിൽ നിന്നും സപ്ലിമെന്ററി അലോട്ട്മെൻറ് ഫലം പരിശോധിക്കാം. ജൂലൈ 4 രാവിലെ പത്ത് മണി മുതൽ 8 ന് വൈകിട്ട് 4 മണി വരെ പ്രവേശനം നേടാം. ഫീസടച്ച് സ്ഥിര പ്രവേശനം നേടണം. താൽകാലിക പ്രവേശനം ലഭ്യമല്ല.

 *ഇതുവരെയും പ്രവേശനം ലഭിക്കാത്തവർ എന്ത് ചെയ്യും?*

ഒഴിവുകൾ ഉണ്ടെങ്കിൽ ഇതുവരെയും പ്രവേശനം ലഭിക്കാത്തവർക്കായി രണ്ടാം സപ്ലിമെന്ററി അലോട്ട്മെൻറ് നടത്തുന്നതാണ്. വിശദ വിവരങ്ങൾ ജൂലൈ 9 ന് പ്രസിദ്ധീകരിക്കും.

*സ്‌കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫർ എപ്പോൾ?*

പ്ലസ് വൺ ഏകജാലക മെറിറ്റ് ക്വാട്ടയിൽ പ്രവേശനം ലഭിച്ചവർക്ക്, പ്രവേശനം ലഭിച്ച ജില്ലയിലെ സ്‌കൂൾ/കോമ്പിനേഷൻ മാറ്റത്തിനായുള്ള അപേക്ഷ ജൂലൈ 19 മുതൽ.