സപ്ലൈകോ അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മുന്നേറ്റത്തിൽ
തിരുവനന്തപുരം: സപ്ലൈകോ അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മുന്നേറ്റത്തിലാണ്.
ഓഗസ്റ്റ് 27-ാം തീയതി ഇന്നേവരെയുള്ളതിൽ ഒരു ദിവസത്തെ ഏറ്റവും ഉയർന്ന വില്പനയായ 15.7 കോടി കടന്നു. ഇന്നലെ ഓഗസ്റ്റ് 29ന്
ആ റെക്കോർഡ് ഭേദിച്ച് പ്രതിദിന വില്പന
17.91 കോടിയായി.
41,30,418 ഉപഭോക്താക്കളാണ് സപ്ലൈകോയുടെ വില്പനശാലകൾ
ഇന്നലെ സന്ദർശിച്ചത്.
ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിൽ വിലക്കയറ്റത്തിനുള്ള സാധ്യത രാജ്യത്ത് ഏറ്റവും ഉയർന്ന തോതിലാണ്.എന്നാൽ മാതൃകാപരമായ വിപണി ഇടപെടൽ പ്രവർത്തനങ്ങളിലൂടെ ഈ ഓണക്കാലത്ത് പോലും ജനങ്ങൾക്ക് വിലക്കയറ്റത്തിൻ്റെ നേരിയ സമ്മർദ്ദം ഇല്ലാതെ ന്യായവിലയ്ക്ക് അവശ്യവസ്തുക്കൾ ലഭ്യമാക്കാനുള്ള സാഹചര്യം ഒരുക്കാൻ കഴിഞ്ഞിരിക്കുന്നു.
അതിൽ സപ്ലൈകോയുടെ സേവനം വളരെ വലുതാണ്.













