സാമൂഹിക ഉന്നതിയും തീര സംരക്ഷണവും; പരിഹാര മാർഗങ്ങൾ- കേരള ഫോറം ഇന്നും നാളെയും(18,19)*

Keralanewsmedia

സാമൂഹിക ഉന്നതിയും തീര സംരക്ഷണവും; പരിഹാര മാർഗങ്ങൾ- കേരള ഫോറം ഇന്നും നാളെയും(18,19)*

*സാമൂഹിക ഉന്നതിയും തീര സംരക്ഷണവും; പരിഹാര മാർഗങ്ങൾ- കേരള ഫോറം ഇന്നും നാളെയും(18,19)*

 

സാമൂഹിക ഉന്നതിയും തീര സംരക്ഷണവും; പരിഹാര മാർഗങ്ങൾ എന്ന വിഷയത്തിൽ കേരള സർക്കാരും ഏഷ്യൻ ഡെവലപ്‌മെൻ്റ് ബാങ്കും (എഡിബി) ചേർന്നു സംഘടിപ്പിക്കുന്ന കേരള ഫോറം ഇന്നും നാളെയും (18,19) കൊച്ചി ഗ്രാൻഡ് ഹയാത് കൺവെൻഷൻ സെന്ററിൽ നടക്കും.

​ ഇന്ന്‌ (18) രാവിലെ 10.30 ന് ആരംഭിക്കുന്ന ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ സന്ദേശത്തിലൂടെ ഫോറത്തിന് ആശംസകൾ അർപ്പിക്കും. വ്യവസായ, നിയമ, കയർ വകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം നിർവഹിക്കും. സംസ്ഥാന ജലവിഭവ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി കെ ജീവൻ ബാബു സ്വാഗതം പറയും, എഡിബി-യുടെ ഇന്ത്യ കൺട്രി ഡയറക്ടർ മിസ്. മിയോ ഓക, സെൻട്രൽ വാട്ടർ കമ്മീഷൻ ചെയർമാൻ അതുൽ ജെയിൻ എന്നിവർ സംസാരിക്കും.  

​ആദ്യ ദിനത്തിലെ പ്രധാന പ്രഭാഷണം 2021-ലെ വേൾഡ് ഫുഡ് പ്രൈസ് ജേതാവായ ഡോ. ശകുന്തള ഹരക്സിംഗ് തിൽസ്റ്റെഡ് നിർവഹിക്കും. 'ദ ലൈഫ്‌ചേഞ്ചിംഗ് ബെനിഫിറ്റ്‌സ് ഓഫ് അക്വാറ്റിക് ഫുഡ്‌സ് ഇൻ ദ ഫസ്റ്റ് 1,000 ഡേയ്സ് ഓഫ് ലൈഫ്' എന്ന വിഷയത്തെക്കുറിച്ചാണ് അവർ സംസാരിക്കുക. ഡോ. സൗമ്യ സ്വാമിനാഥൻ, ഡോ. സുനിൽ മുഹമ്മദ്, ഡോ. നികിത ഗോപാൽ, ഡോ. സെവറിൻ സൈലി തുടങ്ങിയ വിദഗ്ധർ ഫോറത്തിൽ വിവിധ വിഷയങ്ങളിൽ സംസാരിക്കും.  

​രണ്ടാം ദിവസം കാലാവസ്ഥാ വ്യതിയാനം, സമുദ്ര മലിനീകരണം, പുനരുപയോഗ ഊർജ്ജം, സുസ്ഥിര ധനസഹായം തുടങ്ങിയ വിഷയങ്ങളിൽ ചർച്ചകൾ നടക്കും. നരേന്ദ്ര നാഥ് വെലൂരി, ഡോ. മനിഷ മുഖർജി, ഡോ. ട്യൂൺ ഉഷ, പ്രൊഫസർ മാർക്ക് സട്ടൺ തുടങ്ങിയ പ്രമുഖർ പങ്കെടുക്കും. കേരള സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മെൻ്റ് അതോറിറ്റിയിലെ മെമ്പർ സെക്രട്ടറി ശേഖർ ലൂക്കോസ് കുര്യാക്കോസ്, സെൻട്രൽ വാട്ടർ കമ്മീഷനിലെ ചീഫ് എഞ്ചിനീയർ ഡി.പി. മാത്തൂരിയ എന്നിവരും പങ്കെടുക്കും. സമാപന സമ്മേളനത്തിൽ കെ ജീവൻ ബാബു കെ. യും എഡിബി-പ്രതിനിധി സനത് രണവനയും സംസാരിക്കും.