സ്കൂൾ സുരക്ഷ : വിദ്യാഭ്യാസ മന്ത്രിയുടെ വാർത്താ സമ്മേളനം ഇന്ന്.
Keralam
*സ്കൂൾ സുരക്ഷ - ബഹു. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രിയുടെ വാർത്താസമ്മേളനം - ജൂലൈ 21-പാലക്കാട്*
സ്‌കൂൾ സുരക്ഷയെ മുൻനിർത്തി അടിയന്തിര ഓഡിറ്റ് നടത്താൻ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരിക്കുകയാണ്.
അതിന്റെ ഭാഗമായി സമയബന്ധിത പരിപാടിക്ക് രൂപം നൽകും.
ജൂലൈ 22 ചൊവ്വാഴ്ച പൊതുവിദ്യാഭ്യാസ മന്ത്രിയുടെ അദ്ധ്യക്ഷതയിൽ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുടെ യോഗം ശിക്ഷക് സദനിൽ രാവിലെ 9.30 മണിക്ക് ചേരും.
വിദ്യാഭ്യാസ ഉപഡയറക്ടർമാർ, ആർ.ഡി.ഡി. മാർ, എ.ഡി. മാർ, ഡയറ്റ് പ്രിൻസിപ്പൽമാർ, ജില്ലാ ഉപ വിദ്യാഭ്യാസ ഓഫീസർമാർ, ജില്ലാ പ്രോജക്ട് കോർഡിനേറ്റർമാർ, ജില്ലാ പ്രോജക്ട് ഓഫീസർമാർ, ജില്ലാ കൈറ്റ് കോർഡിനേറ്റർമാർ, ജില്ലാ വിദ്യാകിരണം കോർഡിനേറ്റർമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും.
മെയ് 13 ൽ സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾക്ക് മുന്നോടിയായി പൊതുവിദ്യാഭ്യാസ ഡയറക്ടർ പുറത്തിറക്കിയ സർക്കുലറിൻമേൽ നടന്ന പ്രവർത്തനങ്ങൾ യോഗം വിശകലനം ചെയ്യും.
ജൂലൈ 25 മുതൽ 31 വരെ പൊതുവിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ സ്‌കൂളുകളിൽ നേരിട്ട് പരിശോധന നടത്തും.
ഏഴ് പേര് അടങ്ങുന്ന ഉദ്യോഗസ്ഥ ഗ്രൂപ്പ്
നിരീക്ഷണത്തിന് ജില്ലകളിൽ മേൽനോട്ടം വഹിക്കും.
1. ഡി.ഡി.
2. ആർ.ഡി.ഡി.
3. എ.ഡി.
4. ഡി.ഇ.ഒ., എ.ഇ.ഒ.
5. വിദ്യാകിരണം കോർഡിനേറ്റർ
6. ബി.ആർ.സി. ഉദ്യോഗസ്ഥൻ
7. ഡയറ്റ് പ്രിൻസിപ്പൽ
തുടങ്ങിയവരാണ് ജില്ലാതല ഉദ്യോഗസ്ഥ ഗ്രൂപ്പിലുണ്ടാകുക.
സ്‌കൂൾ സന്ദർശനത്തിൽ മേൽ സൂചിപ്പിച്ച വകുപ്പ് തലവൻമാരുടെ ഗ്രൂപ്പിൽ കുറഞ്ഞത് 3 പേർ ഉണ്ടാകും.
വർക്കിംഗ് ടൈമിൽ ഏരിയ നിശ്ചയിത്ത് പരിശോധന നടത്തി റിപ്പോർട്ട് നൽകേണ്ടതാണ്.
ആഗസ്റ്റ് 12 ചൊവ്വാഴ്ച രാവിലെ 10.00 മണിക്ക് തിരുവനന്തപുരം ശിക്ഷക് സദനിൽ വെച്ച് സംസ്ഥാന സേഫ്റ്റി ആഡിറ്റ്
സ്റ്റിയറിംഗ് കമ്മിറ്റി കൂടുന്നതാണ്.
2025 മെയ് 13 ന് ഇറക്കിയ സർക്കുലറിൽ പറഞ്ഞ 35 കാര്യങ്ങളുടെ ആക്ഷൻ ടേക്കൺ റിപ്പോർട്ട് നൽകേണ്ടതാണ്.
*കാർത്തികപ്പള്ളി യു.പി. സ്‌കൂൾ*
ആലപ്പുഴ കാർത്തികപ്പള്ളി സർക്കാർ യു.പി. സ്‌കൂളിലെ കെട്ടിടത്തിന്റെ മേൽക്കൂരയുടെ ഒരു ഭാഗം തകർന്നു വീണ കാര്യം പൊതുവിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്യുകയുണ്ടായി.
സ്‌കൂളിന്റെ മുൻഭാഗത്തുള്ള അൺഫിറ്റായ കെട്ടിടത്തിന്റെ ഓടും മേൽക്കൂരയുമാണ് അടർന്നു വീണത്.
കെട്ടിടത്തിൽ ക്ലാസ്സ് നടക്കുന്നില്ല എന്നാണ് ഹെഡ്മാസ്റ്റർ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുള്ളത്.
കിഫ്ബി ഫണ്ട് ഉപയോഗിച്ച് ഒരു കോടി രൂപയുടെ കെട്ടിടം പൂർത്തിയായി കഴിഞ്ഞിട്ടുണ്ട്.
നാളെ തന്നെ പുതിയ ബിൽഡിംഗിൽ ക്ലാസ്സുകൾ ഷിഫ്റ്റ് ചെയ്യാൻ ജില്ലാ കളക്ടർ
തഹസീൽദാർ മുഖേന പ്രഥമാധ്യാപകന് നിർദ്ദേശം നൽകിയിട്ടുണ്ട്.
പുതിയ ബിൽഡിംഗിലേക്ക് ക്ലാസ്സ് ഷിഫ്റ്റ് ചെയ്യുന്നതിനുള്ള നടപടികൾ ഇന്നലെ രാത്രി തന്നെ നടന്നിട്ടുണ്ട്.
ജില്ലാ കളക്ടറും ഡി.ഡി.ഇ. യും അടക്കമുള്ളവർ ഇന്ന് സ്‌കൂളിലെത്തി സ്ഥിതിഗതികൾ പരിശോധിക്കും.
*ഒന്നാം പാദവാർഷിക പരീക്ഷ*
ഒന്നാം പാദവാർഷിക പരീക്ഷ ആഗസ്റ്റ്
19 മുതൽ 29 വരെ നടത്തപ്പെടും.
ഈ വർഷം 5 മുതൽ 9 വരെ ക്ലാസ്സുകളിൽ എഴുത്തുപരീക്ഷയിൽ സബ്ജക്ട് മിനിമം നടപ്പാക്കും.
*സമയമാറ്റം ചർച്ച*
സ്‌കൂൾ സമയമാറ്റത്തെ സംബന്ധിച്ച് സ്‌കൂൾ മാനേജ്‌മെന്റ് പ്രതിനിധികളുമായി ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം 3.30 ന് തിരുവനന്തപുരത്ത് വെച്ച് ചർച്ച നടത്തുന്നുണ്ട്. നിലവിലെ സമയക്രമം സംബന്ധിച്ച് തീരുമാനം എടുക്കാനുണ്ടായ സാഹചര്യം യോഗത്തിൽ വിശദീ
കരിക്കും എല്ലാവരുടെയും സഹകരണം അഭ്യർത്ഥിക്കും.













