*ആറ്റിങ്ങൽ പട്ടണം ഓണതിരക്കിൽ അമരും*
Keralanewsmedia
*ആറ്റിങ്ങൽ പട്ടണം ഓണതിരക്കിൽ അമരും*
ആറ്റിങ്ങൽ: ആറ്റിങ്ങൽ പട്ടണം ഇക്കുറി ഓണക്കാല തിരക്കിൽ അമരും. സ്വകാര്യ ബസുകളുടെ പാർക്കിംഗ്, റോഡ് മുറിച്ചു കടക്കാനുള്ള സീബ്രാ ലൈനുകൾ , റോഡിലെ കുഴികൾ തുടങ്ങി നിരവധി പ്രശ്നങ്ങൾ വരും ദിവസങ്ങളിൽ അടിയന്തരമായി പരിഹരിക്കണം., പൊലീസ് എയിഡ് പോസ്റ്റ്,സുരക്ഷ ക്യാമറകളുടെ നിരീക്ഷണം. അങ്ങനെ നീളുന്നു മറ്റ് ആവശ്യങ്ങൾ. റോഡിലാണങ്കിൽ പ്രധാന ജംഗ്ഷൻ അടക്കം അനേകം സ്ഥലങ്ങളിൽ വലുതും ചെറുതുമായ കുഴികൾ ഏറെ. റോഡ് മുറിച്ചു കടക്കാൻ ഒരിടത്തും സീബ്രാ ലൈനുകളുമില്ല. ഡിവൈഡറുകളിൽ ആപകട സൂചനകൾ നൽകുന്ന റിഫ്ലക്ടറുമില്ല. പട്ടണത്തിലെത്തുന്നവർക്ക് വാഹനങ്ങൾ പാർക്ക് ചെയ്യാൻ വേണ്ട യാതൊരു ക്രമീകരണങ്ങളും നിലവിലില്ല. ഓണത്തിരക്കിൽ വാഹനത്തിരക്കും, വഴിവാണിഭവും കൊണ്ട് റോഡ് നിറഞ്ഞാൽ യാത്രക്കാർ ലക്ഷ്യത്തിലെത്താൻ ഏറെ വൈകും.













