ഇറാന്റെ ആറ് സൈനിക വിമാനത്താവളങ്ങളിൽ ഇസ്രായേൽ ആക്രമണം; 15 യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും തകർത്തു
ഇറാന്റെ ആറ് സൈനിക വിമാനത്താവളങ്ങളിൽ ഇസ്രായേൽ ആക്രമണം; 15 യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും തകർത്തു
ടെഹ്റാൻ: ഇറാൻ ഭരണകൂടത്തിന്റെ
സൈനിക ശേഷികൾക്കെതിരായ ആക്രമണങ്ങൾ ഐഡിഎഫ് ശക്തമാക്കുന്നു. രാജ്യത്തിൻ്റെ സുരക്ഷ ഉറപ്പാക്കുന്നതിനും വ്യോമ മേധാവിത്വം നിലനിർത്തുന്നതിനും ഇസ്രായേൽ തുടർന്നും പ്രവർത്തിക്കുമെന്ന് ഐഡിഎഫ് വ്യക്തമാക്കി.ഞായറാഴ്ച അമേരിക്ക ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളിൽ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ, ടെൽ അവീവ്, ഹൈഫ എന്നിവയുൾപ്പെടെയുള്ള പ്രധാന ഇസ്രായേലി നഗരങ്ങളെ ലക്ഷ്യമിട്ട് ഇറാൻ മിസൈൽ ആക്രമണം നടത്തിയിരുന്നു.ഈ ആക്രമണത്തിന് മറുപടിയായി, ഇസ്രായേൽ തിങ്കളാഴ്ച രാവിലെ ഇറാനിലെ വിവിധ ഭാഗങ്ങളിലുളള ആറ് വിമാനത്താവളങ്ങളിൽ ആക്രമണം നടത്തി. ഇറാന്റെ സൈനിക ശേഷികൾക്ക് വലിയ തിരിച്ചടിയാണ് ഇസ്രായേൽ നൽകിയത്.













