*കിഴുവിലം വിശ്വനാഥ പിള്ള അന്തരിച്ചു*
Keralanewsmedia
*കിഴുവിലം വിശ്വനാഥ പിള്ള അന്തരിച്ചു*
മുതിർന്ന സിപിഎം നേതാവും മുൻ ഏരിയ കമ്മിറ്റി അംഗവുമായ കിഴുവിലം നൈനാംകോണം സാഫല്യത്തിൽ കീഴുവിലം വിശ്വനാഥപിള്ള അന്തരിച്ചു.
92 വയസ്സായിരുന്നു.
ഇന്ന് വൈകുന്നേരം 5നാണ് അന്ത്യം സംഭവിച്ചത്.
സംസ്കാരം നാളെ (വ്യാഴം) രാവിലെ 9 30ന് വീട്ടുവളപ്പിൽ .
ആനത്തലവട്ടം ആനന്ദൻ , എസ് ഡി ബാലൻ എന്നിവരോടൊപ്പം ചിറയിൻകീഴ് മേഖലയിൽ പാർട്ടി കെട്ടിപ്പടുക്കുന്നതിൽ നിർണായ പങ്കു വഹിച്ചു. കർഷകസംഘം സിഐടിയു തുടങ്ങി നിരവധി ബഹുജന സംഘടനകളുടെ നേതാവായിരുന്നു വിശ്വനാഥപിള്ള.
സിപിഎം കിഴുവിലം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായും, ഏരിയ കമ്മിറ്റി അംഗമായും ദീർഘകാലം പ്രവർത്തിച്ചു.
ഭാര്യ : പി ലീല.
മക്കൾ: വി സുരേഷ് കുമാർ (മുട്ടത്തറ എൻജിനീയറിങ് കോളേജ്), എൽ ലക്ഷ്മി, വി ശ്രീകുമാർ (കേരള ബാങ്ക് ആറ്റിങ്ങൽ) '
മരുമക്കൾ: ജെ എസ് ബിനു, ആർ സുജ.













