കർക്കിടകവാവ് ബലി : ശിവഗിരിയിൽ ക്രമീകരണങ്ങളായി
Keralam
കർക്കിടകവാവ് ബലി : ശിവഗിരിയിൽ ക്രമീകരണങ്ങളായി
ശിവഗിരി: കർക്കടകവാവ് ബലിതർപ്പണത്തിനുള്ള ക്രമീകരണങ്ങൾ ശിവഗിരിയിൽ പൂർത്തിയായി. 24 നാണ് വാവുബലി. തലേന്നു ശിവഗിരിയിലെത്തി ക്യാമ്പ് ചെയ്തും പുലർച്ചെമുതൽ എത്തിച്ചേർന്നും നാടിന്റെ നാനാഭാഗത്തുനിന്നുമുള്ളവർക്ക് ബലിതർപ്പണത്തിൽ പങ്കെടുക്കാം. ബലിതർപ്പണം സംബന്ധിച്ചു ആവശ്യമായ വിവരങ്ങൾ ശിവഗിരിമഠം ബുക്ക്സ്റ്റാളിനു സമീപത്തെ വഴിപാട് കൗണ്ടറിൽ നിന്നും ലഭ്യമാകും. വഴിപാടുകൗണ്ടറിന്റെ പ്രവർത്തനം പുലർച്ചെ മുതലുണ്ടാവും.
ശിവഗിരിമഠത്തിലെ സന്ന്യാസിശ്രഷ്ഠരും ബ്രഹ്മചാരികളും വെദികരും ചടങ്ങുകൾക്ക് നേതൃത്വം നൽകും. സമൂഹ തിലഹവനത്തിനും സൗകര്യമുണ്ടാകും. നേരത്തെ ബുക്കുചെയ്തുള്ള മഹാഗുരുപൂജയ്ക്കും പതിവു ഗുരുപൂജാ വഴിപാടിനും സൗകര്യമുണ്ടാകും. കൊടിമരത്തിന്റെ സമീപവും തീർത്ഥാടന ഒാഡിറ്റോറിയത്തിനു പിന്നിലും വാഹനങ്ങൾ പാർക്കുചെയ്യുന്നതിന് സൗകര്യമൊരുക്കിയിട്ടുണ്ടെന്നും ശിവഗിരിമഠത്തിൽ നിന്നും അറിയിച്ചു.
പ്രതേ്യകവാഹനങ്ങളിലെത്തി ഗുരുപൂജാ വഴിപാടു ഒന്നിച്ചു നടത്തുവാനാഗ്രഹിക്കുന്നവർ നേരത്തെതന്നെ വിവരം അറിയിക്കുകയും എത്തുമ്പോൾ പങ്കെടുക്കുന്നവരുടെ പേരും നക്ഷത്രവും ലിസ്റ്റാക്കി കൗണ്ടറിൽ നൽകുന്നതും തിരക്കൊഴിവാക്കാൻ സഹായകമാകും. ഗുരുപൂജാ ഉൽപ്പന്നങ്ങളായ കാർഷികവിളകളും പലവ്യഞ്ജനങ്ങളും ഗുരുപൂജാ മന്ദിരത്തിനു സമീപത്തെ സംഭരണ കേന്ദ്രത്തിൽ സമർപ്പിക്കാനും സംവിധാനം ഉണ്ടായിരിക്കും. വിവരങ്ങൾക്ക് 9447551499.













