കർഷക ദിനാചരണം : രജിസ്ട്രേഷൻ ഇന്നുമുതൽ.
കേരളം
ഒറ്റൂരിൽ കർഷക ദിനാചരണ രജിസ്ട്രേഷൻ ഇന്നുമുതൽ
ആറ്റിങ്ങൽ : കർഷക ദിനമായ ചിങ്ങം ഒന്നിന് ഒറ്റൂർ ഗ്രാമ പഞ്ചായത്തും കൃഷിഭവനും സംയുക്തമായി സംഘടിപ്പിക്കുന്ന കർഷക ദിനാചരണവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് തലത്തിൽ മികച്ച കർഷകരെ ആദരിക്കുന്നു.
മികച്ച ജൈവ കർഷക/കർഷകൻ, മുതിർന്ന കർഷകൻ/കർഷക,
മികച്ച സമ്മിശ്ര കർഷകൻ/കർഷക, മികച്ച യുവ കർഷൻ/യുവ കർഷക,
മികച്ച വനിത കർഷക, മികച്ച നെൽ കർഷകൻ/ കർഷക,
മികച്ച വിദ്യാർത്ഥി കർഷക/കർഷകൻ,
മികച്ച എസ്.സി/എസ്.റ്റി കർഷക/കർഷകൻ,
മികച്ച ക്ഷീര കർഷക/കർഷകൻ, മികച്ച പുഷ്പ കർഷക/കർഷകൻ, മികച്ച കർഷക പുരുഷ തൊഴിലാളി/സ്ത്രീ തൊഴിലാളി, മികച്ച നാണ്യവിള കർഷക/ കർഷകൻ എന്നീ വിഭാഗങ്ങളിൽപ്പെട്ട
കർഷകർ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം പാസ്പോർട്ട് സൈസ് ഫോട്ടോ സഹിതം ഓഗസ്റ്റ് 4 തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് മുമ്പായി ഒറ്റൂർ കൃഷിഭവനിൽ അപേക്ഷ സമർപ്പിക്കണം. നിശ്ചിത തീയതി കഴിഞ്ഞു സമർപ്പിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ലെന്ന് ഒറ്റൂർ കൃഷി ഓഫീസർ അറിയിച്ചു.













