പാഠപുസ്തക പരിഷ്കരണം : ശ്രീനാരായണഗുരുദേവനെയും ഗുരുദര്‍ശനത്തെയും കൃതികളെയും ഉള്‍പ്പെടുത്തണം

Keralam

പാഠപുസ്തക പരിഷ്കരണം : ശ്രീനാരായണഗുരുദേവനെയും ഗുരുദര്‍ശനത്തെയും കൃതികളെയും ഉള്‍പ്പെടുത്തണം

ശിവഗിരി : പാഠപുസ്തക പരിഷ്കരണ വേളയില്‍ ശ്രീനാരായണഗുരുദേവനെയും ഗുരുദേവദര്‍ശനത്തെയും കൃതികളെയും ഉള്‍പ്പെടുത്തുന്ന കാര്യം സജീവ പരിഗണനയില്‍ ഉണ്ടാവണമെന്ന് ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ ഭരണഘടനാ രൂപീകരണ വേളയില്‍ ഡോ. ബി. അംബേദ്ക്കറെ ഗുരുദേവദര്‍ശനം സ്വാധീനിച്ചിരുന്നു എന്നത് സ്മരണീയമാണ്. ഭരണഘടനയെ കുറിച്ച് കൂടി എല്ലാ കുട്ടികള്‍ക്കും പഠനാവസരം സൃഷ്ടിക്കുന്നതും ഉചിതമാകും. ഹയര്‍സെക്കന്‍ഡറി സാമൂഹികശാസ്ത്ര വിഭാഗത്തില്‍ മാത്രമല്ലാതെ മറ്റുതലങ്ങളിലും ഗുരുദര്‍ശനവും ഭരണഘടനാ വിഷയങ്ങളും പഠനവിധേയമാക്കുന്നതിലൂടെ ഭാരതത്തിന്‍റെ മതനിരപേക്ഷത വിദ്യാര്‍ത്ഥി സമൂഹത്തിന് ബോധ്യപ്പെടുകയും അവരുടെ തുടര്‍ ജീവിതത്തിലും കര്‍മ്മ മേഖലകളിലും ഗുണകരമായ മാറ്റം ഉണ്ടാവുന്നതിനും സഹായകമാകുമെന്നും സച്ചിദാനന്ദ സ്വാമി തുടര്‍ന്നു പറഞ്ഞു.