വർക്കലയിൽ തിരമാലയിൽ പെട്ട് അഞ്ചു പേർ കടലിൽ വീണു.
കേരളം
*വർക്കലയിൽ തിരമാലയിൽപെട്ട് അഞ്ച് പേർ കടലിൽ വീണു*
വർക്കല: പാപനാശത്ത് ബലി തർപ്പണത്തിനിടെ അപകടം. തിരമാലയിൽപെട്ട് അഞ്ച് പേർ കടലിൽ വീണു. കൂടെ ഉണ്ടായിരുന്നവരും വോളന്റിയർമാരും ലൈഫ് ഗാർഡും ചേർന്ന് കടലിൽ വീണവരെ രക്ഷപ്പെടുത്തി. ഒരാളെ ആശുപത്രിയിലേക്ക് മാറ്റി.കഴിഞ്ഞ ദിവസം മുതൽ തീരത്ത് ശക്തമായ കടൽക്ഷോഭമുണ്ട് . ബലിമണ്ഡപത്തിന് സമീപം പ്രത്യേകമായി നിർമ്മിച്ച പന്തലിൻ്റെ തൂണുകളിൽ അടിഭാഗത്തെ മണൽ ശക്തമായ തിരയിൽ ഇളകിപ്പോയി .അപകട സാധ്യതയുള്ളതിനാൽ ആ പന്തൽ പിന്നീട് ഉപയോഗിച്ചില്ല.













