ഗുരുദേവ ജയന്തി : ധര്‍മ്മ പതാകയും കൊടിക്കയറും മുരുക്കുംപുഴ ക്ഷേത്രത്തില്‍ നിന്നും.

Keralanewsmedia

ഗുരുദേവ ജയന്തി : ധര്‍മ്മ പതാകയും കൊടിക്കയറും മുരുക്കുംപുഴ ക്ഷേത്രത്തില്‍ നിന്നും.

ഗുരുദേവ ജയന്തി : ധര്‍മ്മ പതാകയും കൊടിക്കയറും മുരുക്കുംപുഴ ക്ഷേത്രത്തില്‍ നിന്നും.

ശിവഗിരി : ശ്രീനാരായണ ഗുരുദേവന്‍റെ 171 മത് ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ശിവഗിരിയില്‍ ഉയര്‍ത്തുന്ന ധര്‍മ്മപതാകയും കൊടിക്കയറും സെപ്റ്റംബര്‍ 6 ന് മുരുക്കുംപുഴ കാളകണ്ഠേശ്വര ക്ഷേത്രത്തില്‍ നിന്നും നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ രഥ ഘോഷയാത്രയായി എത്തിക്കും.

1921 ല്‍ (1097 ധനു 8) ഉത്രം നക്ഷത്രത്തില്‍ പഞ്ചലോഹത്തില്‍ നിര്‍മ്മിതമായ തകിടിന്‍റെ മധ്യത്തില്‍ 'ഓം' എന്നും ചുറ്റും 'സത്യം, ധര്‍മ്മം, ദയ, ശാന്തി' എന്നും ആലേഖനം ചെയ്തതും കാളകണ്ഠേശ്വരനെയും ആണ് ഇവിടെ ഗുരുദേവന്‍ പ്രതിഷ്ഠിച്ചത്. എസ്.എന്‍.ഡി.പി യോഗം 673 ാം ശാഖയുടെ അധീനതയിലാണ് ക്ഷേത്രം. രാവിലെ 8 ന് ക്ഷേത്രത്തില്‍ നിന്നും തിരിക്കുന്ന പതാക കൊടിക്കയര്‍ ഘോഷയാത്രയ്ക്ക് യാത്രാമധ്യേ നിരവധി കേന്ദ്രങ്ങളില്‍ വരവേല്‍പ്പ് നല്‍കും. 11.30 നു യാത്ര മഹാസമാധിയില്‍ എത്തിച്ചേരും.