ശിവഗിരി
Keralanewsmedia
ഗുരുദേവ ജയന്തി ദിനത്തിൽ ശിവഗിരിയിൽ ചതയദീപം തെളിക്കും.
ശിവഗിരി : ശ്രീനാരായണ ഗുരുദേവന്റെ 171 മത് ജയന്തി ആഘോഷങ്ങളുടെ ഭാഗമായി സെപ്റ്റംബർ 7 ന് ശിവഗിരി കുന്നുകളിൽ ലക്ഷദീപം തെളിക്കും. അന്നേദിവസം ശിവഗിരിയിൽ എത്തിച്ചേരുന്ന ഭക്തർക്ക് ചതയദീപം തെളിക്കാനുള്ള അവസരമുണ്ടാകുമെന്ന് ജയന്തി ആഘോഷ കമ്മിറ്റി സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി അറിയിച്ചു.
ഗുരുദേവ ജയന്തി മുതൽ മഹാസമാധി ദിനം വരെ ശിവഗിരിയിൽ അഖണ്ഡനാമജപയജ്ഞം ഉണ്ടാകും.
ശിവഗിരി : ഗുരുദേവ ജയന്തി ദിനം മുതൽ മഹാസമാധിദിനം വരെ ശിവഗിരിയിൽ അഖണ്ഡനാമജപയജ്ഞവും ഗുരുദേവ വിരചിതമായ ഹോമമന്ത്രത്താൽ സമൂഹശാന്തിഹവനവും സമൂഹഗുരുപുഷ്പാഞ്ജലി മന്ത്രാർച്ചനയും ഗുരുധർമ്മ പ്രബോധനവും ഉണ്ടാകും. അഖണ്ഡനാമജപയജ്ഞത്തിൽ ഭക്തജനങ്ങൾക്ക് നിത്യേന സംബന്ധിക്കുവാനും അവസരം ഉണ്ടാകും.













