ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി അറിയിപ്പ്
കേരളം
*ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി അറിയിപ്പ്,*
ആരോഗ്യമേഖലയോടുള്ള സംസ്ഥാന സർക്കാരിന്റെ അവഗണനയ്ക്കും
അനാസ്ഥയ്ക്കുമെതിരെ കെപിസിസിയുടെ ആഹ്വാനപ്രകാരം 8/ 7 /2025 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് വർക്കല താലൂക്ക് ഗവണ്മെന്റ് ആശുപത്രിക്ക് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തുകയാണ്. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം. എൻ. റോയിയുടെ അധ്യക്ഷതയിൽ എം.വിൻസെന്റ് എം. എൽ. എ. ഉദ്ഘാടനം ചെയ്യും. വർക്കല കഹാർ, ബി. ആർ. എം ഷെഫീർ തുടങ്ങിയവർ യോഗത്തിൽ സംസാരിക്കും. വർക്കല, നാവായിക്കുളം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടക്കുന്ന പ്രസ്തുത മാർച്ചിലും ധർണ്ണയിലും പങ്കെടുക്കുന്നതിന് എല്ലാ നേതാക്കന്മാരും പ്രവർത്തകരും അന്നേദിവസം രാവിലെ 10 മണിക്ക് വർക്കല മൈതാനത്ത് പാർക്കിന് സമീപം എത്തിച്ചേരേണ്ടതാണ്.
എം. എൻ. റോയ്,
പ്രസിഡന്റ്,
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി, വർക്കല.













