അന്താരാഷ്ട്ര ലൈഫ് സയൻസസ് കോൺക്ലേവ് ബയോ കണക്റ്റിന് ഈ മാസം ഒമ്പതിന് തുടക്കം; കോവളത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും

Keralanewsmedia

കേരള ലൈഫ് സയൻസസ് ഇൻഡസ്ട്രീസ് പാർക്ക് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ലൈഫ് സയൻസസ് കോൺക്ലേവ് ബയോ കണക്റ്റിന് ഈ മാസം ഒമ്പതിന് തുടക്കമാകും. കോവളത്ത് മുഖ്യമന്ത്രി പിണറായി വിജയൻ കോൺക്ലേവ് ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്ത് ലൈഫ് സയൻസ് മേഖലയിലെ നിക്ഷേപങ്ങൾ വർദ്ധിച്ചു വരികയാണെന്ന് വ്യവസായ മന്ത്രി പി രാജീവ് വാർത്താസമ്മേളത്തിൽ പറഞ്ഞു.

ബയോ കണക്റ്റിന്‍റെ മൂന്നാം പതിപ്പിനാണ് ഈ മാസം 9, 10 തീയതികളിൽ കോവളം ലീലാ റാവിസ് കൺവെൻഷൻ സെന്‍റർ വേദിയാകുന്നത്. രാജ്യാന്തരതലത്തിലുള്ള ഗവേഷണ സ്ഥാപനങ്ങൾ, വ്യവസായ സ്ഥാപനങ്ങൾ സ്റ്റാർട്ടപ്പുകൾ തുടങ്ങിയവയ ബയോ കണക്റ്റിന്‍റെ ഭാഗമാകും.ഇന്ത്യയില്‍ നിന്നും വിദേശത്ത് നിന്നുമായി 700 ലധികം പ്രതിനിധികളും, 75 ലധികം എക്സിബിറ്റര്‍മാരും കോണ്‍ക്ലേവില്‍ പങ്കെടുക്കും. മെഡിക്കല്‍ ഉപകരണങ്ങള്‍, ഫാര്‍മസ്യൂട്ടിക്കല്‍സ്, നാനോടെക്‌നോളജി, ഡിജിറ്റല്‍ ഹെല്‍ത്ത് പ്ലാറ്റ്‌ഫോമുകള്‍ എന്നിവ ഉള്‍പ്പെടെ നൂതനാശയങ്ങളും ഉത്പ്പന്നങ്ങളും കോൺക്ലേവിൽ അവതരിപ്പിക്കുമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു.

കേരളത്തിനായി തയ്യാറാക്കിയ ബയോ ഇക്കണോമി റിപ്പോര്‍ട്ട് കോണ്‍ക്ലേവില്‍ പുറത്തിറക്കുമെന്ന് മന്ത്രി അറിയിച്ചു. ലൈഫ് സയൻസ് മേഖലയിൽ കേരളത്തിൽ കൂടുതൽ നിക്ഷേപം കൊണ്ടുവരാൻ ബയോ കണക്റ്റിന്‍റെ മുൻ പതിപ്പുകൾക്ക് കഴിഞ്ഞിരുന്നു. ഇതിൻറെ തുടർച്ചയാണ് മൂന്നാം പതിപ്പിലും പ്രതീക്ഷിക്കുന്നത്.