വോട്ട് മോഷണം ജനാധിപത്യത്തെ അട്ടിമറിക്കല്‍: ആര്യാടന്‍ ഷൗക്കത്ത് എം.എല്‍.എ

Keralanewsmedia

വോട്ട് മോഷണം ജനാധിപത്യത്തെ അട്ടിമറിക്കല്‍: ആര്യാടന്‍ ഷൗക്കത്ത് എം.എല്‍.എ

വോട്ട് മോഷണം ജനാധിപത്യത്തെ അട്ടിമറിക്കല്‍: ആര്യാടന്‍ ഷൗക്കത്ത് എം.എല്‍.എ

തൃക്കലങ്ങോട്: വോട്ട് മോഷണത്തിലൂടെ ബി.ജെ.പി ജനാധിപത്യത്തെ അട്ടിമറിക്കുകയാണെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്ത് എം.എല്‍.എ. ഇക്കാര്യത്തില്‍ സി.പി.എമ്മിന്റെ മൗനം ബി.ജെ.പിയെ പ്രീണിപ്പിക്കാനെന്നും കുറ്റപ്പെടുത്തി. വോട്ട് മോഷണത്തിനെതിരെ തൃക്കലങ്ങോട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ സിഗ്നേച്ചര്‍ കാമ്പയില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു. മണ്ഡലം പ്രസിഡന്റ് വിജീഷ് എളങ്കൂര്‍ ആധ്യക്ഷം വഹിച്ചു. മുന്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി വി.എ കരീം, വി.സുധാകരന്‍, ജയപ്രകാശ്ബാബു, എന്‍.വി മരക്കാര്‍, പി.ലുഖ്മാന്‍, മജുഷ, ഷാജു, ഹലീമ, സിമില കാരായില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഫോട്ടോ: വോട്ട് മോഷണത്തിനെതിരെ തൃക്കലങ്ങോട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ സിഗ്നേച്ചര്‍ കാമ്പയില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്ത് എം.എല്‍.എ ഒപ്പിട്ട് ഉദ്ഘാടനം ചെയ്യുന്നു.