ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് ഇന്ന് കൂട്ട നടത്തം സംഘടിപ്പിച്ചു.

റിപ്പോട്ട് :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം.

ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് ഇന്ന് കൂട്ട നടത്തം സംഘടിപ്പിച്ചു.

തിരുവനന്തപുരം :ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് ഇന്ന് കൂട്ട നടത്തം സംഘടിപ്പിച്ചു. തിരുവനന്തപുരം ശ്രീചിത്ര മെഡിക്കൽ ഇൻസ്റ്റ്യൂട്ടിലെ കാർഡിയോളജി വിഭാഗവും മെഡിക്കൽ കോളേജ് ജനമൈത്രി പോലീസും സംയുക്തമായി സംഘടിപ്പിച്ച കൂട്ട നടത്തം ഡിഐജി നിശാന്തിനി ഐപിഎസ് ഉദ്ഘാടനം നിർവഹിച്ചു. കവടിയാർ പാർക്കിൽ നിന്നും തുടങ്ങിയ കൂട്ട നടത്തം കനകക്കുന്നിന് മുൻവശം അവസാനിച്ചു. കൂട്ട നടത്തം പരിപാടിയിൽ എംസിപിഎസ്, പ്രിൻസിപ്പൽ എസ് ഐ വിഷ്ണു, ജനമൈത്രി കോർഡിനേറ്റർ റിട്ട. ലംബോദരൻ ഐപിഎസ്, ജനമൈത്രി ബീറ്റ് ഓഫീസർ സന്തോഷ്, നിർഭയ വോളണ്ടിയർ ഷീബ സൂര്യ തുടങ്ങിയവർ സംബന്ധിച്ചു.

 ഒരു സ്പന്ദനം പോലും നഷ്ടപ്പെടുത്തരുത്. Don't Miss A Beat. എന്നതാണ് ഈ വർഷത്തെ ലോക ഹൃദയ ദിന മുദ്രാവാക്യം.