*സമഗ്ര വോട്ടർ പട്ടിക പരിഷ്‌ക്കരണത്തിനെതിരെ നിയമസഭയിൽ പ്രമേയം നാളെ;പ്രമേയം അവതരിപ്പിക്കുക മുഖ്യമന്ത്രി.* 

Keralanewsmedia

*തിരുവനതപുരം :* സമഗ്ര വോട്ടർ പട്ടിക പരിഷ്‌ക്കരണത്തിനെതിരെ നാളെ നിയമസഭയിൽ പ്രമേയം അവതരിപ്പിക്കും.മുഖ്യമന്ത്രി പിണറായി വിജയനാകും പ്രമേയം അവതരിപ്പിക്കുക.പ്രതിപക്ഷത്തിന്റെ പിന്തുണയോടെയാണ് പ്രമേയം കൊണ്ട് വരുന്നത്.ഇതു സംബന്ധിച്ച കരട് നേരത്തെ തന്നെ തയ്യാറാക്കി ചർച്ചകൾക്ക് ശേഷമാണ് നാളെ പ്രമേയം അവതരിപ്പിക്കുന്നത്.

സമഗ്ര വോട്ടർ പട്ടിക പരിഷ്‌ക്കരണത്തിന്റെ ഒന്നാം ഘട്ട നടപടികൾ സംസ്ഥാനത്തു തെരഞ്ഞെടുപ്പ് കമ്മീഷൻ ആരംഭിച്ച ഘട്ടത്തിലാണ് പരിഷ്ക്കരണത്തിനെതിരെ നിയമസഭാ ഐക്യകണ്ഠന പ്രമേയം പാസാക്കാൻ ഒരുങ്ങുന്നത്.സമഗ്ര വോട്ടർ പട്ടിക പരിഷ്ക്കരണം ഉണ്ടാകുന്ന സാങ്കേതിക ബുദ്ധിമുട്ടുകൾ ഇതിനോടകം വിവിധ രാഷ്ട്രീയ കക്ഷികൾ തെരഞ്ഞെടുപ്പ് കമ്മീഷനെ ധരിപ്പിച്ചിരുന്നു. പരിഷ്‌ക്കരണം മൂലം ഉണ്ടാകാൻ പോകുന്ന ബുദ്ധിമുട്ടുകൾ സംബന്ധിച്ച് സഭയിൽ നാളെ വിശദമായ ചർച്ച പ്രമേയത്തിൽമേൽ നടക്കും.