താത്ക്കാലിക നിയമനം

Keralanewsmedia

താത്ക്കാലിക നിയമനം

താത്ക്കാലിക നിയമനം

ചാത്തന്നൂര്‍ ഐ.ടി.ഐയില്‍ ഡ്രസ് മേക്കിങ് ട്രേഡില്‍ ഇന്‍സ്ട്രക്ടറുടെ താത്കാലിക ഒഴിവിലേക്ക് ഈഴവ/ബില്ലവ/തിയ്യ വിഭാഗത്തില്‍ നിന്നും നിയമനം നടത്തും. യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ എന്‍.ടി.സിയും മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും/എന്‍.എ.സിയും ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ ഡ്രസ് മേക്കിങ്/ഗാര്‍മെന്റ് ഫാബ്രിക്കേറ്റിംഗ് ടെക്‌നോളജി/കോസ്റ്റ്യൂം ടെക്‌നോളജി/ അപ്പാരല്‍ ടെക്‌നോളജി വിഷയത്തിലെ ബി.വോക്ക്/ബിരുദവും പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട വിഷയങ്ങളിലെ ഡിപ്ലോമയും രണ്ട് വര്‍ഷ പ്രവൃത്തി പരിചയവും. അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ചാത്തന്നൂര്‍ ഐ.ടി.ഐ പ്രിന്‍സിപ്പള്‍ മുമ്പാകെ ഒക്‌ടോബര്‍ ആറ് രാവിലെ 11ന് ഹാജരാകണം. ഫോണ്‍; 0474 2594579.

(പി.ആര്‍.കെ നമ്പര്‍ 2828/2025)