ഉദ്ഘാടനം ചെയ്തു

Keralanewsmedia

ഉദ്ഘാടനം ചെയ്തു

ഉദ്ഘാടനം ചെയ്തു

വർക്കല മണ്ഡലത്തിൽ വർക്കല നഗരസഭയിലെ നവീകരിച്ച പെരുങ്കുളത്തിന്റെ ഉദ്ഘാടനം അഡ്വ. വി.ജോയി എംഎൽഎ നിർവഹിച്ചു. ബഹു. എംഎല്‍എ യുടെ ശ്രമഫലമായി സംസ്ഥാന സര്‍ക്കാരിന്റെ 2024-25 ബഡ്ജറ്റില്‍ ഉൾപ്പെടുത്തി 1കോടി രൂപ അനുവദിച്ചിരുന്നു.പ്രസ്തുത കുളത്തിന്റെ സംരക്ഷണ ഭീതിയില്ലാത്ത ഭാഗങ്ങളില്‍ പുതിയ കരിങ്കല്‍ സംരക്ഷണ ഭിത്തിയുടെ നിര്‍മ്മാണം, സമീപത്തുള്ള റോഡിലൂടെ ഒഴുകിവരുന്ന മലിന ജലം കുളത്തിലേക്ക് നേരിട്ട് പതിച്ച് വെള്ളം മലിനമാകുന്നത് തടയുന്നതിനും വര്‍ഷാവര്‍ഷങ്ങളില്‍ അവ തൊഴിലുറപ്പ് തൊഴിലാളികള്‍ വഴി എളുപ്പത്തില്‍ നീക്കം ചെയ്യുന്നതിനും സഹായകരമായ രീതിയില്‍ കുളത്തിന്റെ വടക്ക് കിഴക്ക്, തെക്ക് കിഴക്ക് ഭാഗങ്ങളില്‍ രണ്ട് ചെറുകുളങ്ങളുടെ നിര്‍മ്മാണം, കാലപ്പഴക്കം മൂലം തകര്‍ന്നിരുന്ന നിലവിലുള്ള സംരക്ഷണ ഭിത്തികള്‍ കോണ്‍ക്രീറ്റ് ലൈനിങ് ഉപയോഗിച്ച് ബലപ്പെടുത്തുന്ന പ്രവൃത്തികള്‍, സംരക്ഷണഭിത്തിക്ക് മുകളിലായി പാരപ്പെറ്റിന്റെ നിര്‍മ്മാണവും നിലവിലുള്ള പാരപ്പെറ്റിന്റെ അറ്റകുറ്റപണികളും , നിലവിലുള്ള പടവുകളില്‍ ടൈല്‍ പാകി ഭംഗിപ്പെടുത്തുന്ന പ്രവൃത്തികള്‍, മുന്‍സിപ്പാലിറ്റി റോഡിനും കുളത്തിന്റെ സംരക്ഷണഭിത്തിക്കും ഇടയിലുള്ള ബണ്ട് ഭാഗം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനും കാല്‍നടയാത്രക്കാര്‍ക്ക് ഉപയോഗിക്കുന്നതിനും സഹായകരമായ രീതിയില്‍ ഇന്റര്‍ലോക്ക് പാകി ഭംഗിപ്പെടുത്തുന്ന പ്രവൃത്തികള്‍, മഴക്കാലത്ത് കുളത്തില്‍ നിറയുന്ന അധികജലം പുറത്തേക്ക് ഒഴുക്കി കളയുന്നതിനായി മുനിസിപ്പല്‍ റോഡിന് കുറുകെ കവറിങ് സ്ലാബോട് കൂടിയ ഓട നിര്‍മ്മാണം, മറ്റ് ബ്യൂട്ടിഫിക്കേഷന്‍ പ്രവൃത്തികള്‍ എന്നിവയാണ് പൂര്‍ത്തീകരിച്ചിട്ടുള്ളത്. ഏറെ നാളായുള്ള പ്രദേശവാസികളുടെ ആവശ്യമാണ് ഇതിലൂടെ നിറവേറിയിരിക്കുന്നത്.ഈ ആവശ്യം സാധ്യമാക്കി നൽകുവാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട് എന്ന് എംഎൽഎ കൂട്ടിച്ചേർത്തു.ചടങ്ങിൽ മുനിസിപ്പാലിറ്റി ചെയർമാൻ കെ എം ലാജി ,കൗൺസിലർ മാരായ ശ്രേയസ്,നിതിൻ നായർ,റുബീന ,ജിഗീഷ്, വി.സുനിൽ,ബിന്ദു ഹരിദാസ്,സുനിൽ.എൽ.എസ്,സിജോവ് സത്യൻ ബി.സുനിൽകുമാർ,സി.ഭാമിനി, ചെറുകിട ജലസേചന വകുപ്പിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു