ശബരിമല സ്വർണപ്പാളി വിവാദത്തിൽ കൃത്യമായ ഉത്തരം പറയാതെ ഉണ്ണികൃഷ്ണൻ പോറ്റി

Keralanewsmedia

ശബരിമല സ്വർണപ്പാളി വിവാദത്തിൽ കൃത്യമായ ഉത്തരം പറയാതെ ഉണ്ണികൃഷ്ണൻ പോറ്റി

ശബരിമല സ്വർണപ്പാളി വിവാദത്തിൽ കൃത്യമായ ഉത്തരം പറയാതെ ഉണ്ണികൃഷ്ണൻ പോറ്റി

തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദത്തിൽ കൃത്യമായ ഉത്തരം പറയാതെ ഉണ്ണികൃഷ്‌ണൻ പോറ്റി.താൻ ഒന്നും കട്ട് കൊണ്ടു പോയതല്ല. ആരോപണങ്ങൾക്ക് ഉദ്യോഗസ്ഥർ ആണ് മറുപടി പറയേണ്ടതെന്നുമാണ് പോറ്റിയുടെ പ്രതികരണം.

പീഠം കാണാതെ പോയി എന്ന് താൻ പരാതി കൊടുത്തിട്ടില്ല.

മെയിൽ വന്നതിന്റെ അടിസ്ഥാനത്തിൽ കോടതി ഒരു ചോദ്യം ചോദിച്ചതാണ്.

എന്തുകൊണ്ടാണ് ഒരു മാസം സ്വർണപ്പാളി കയ്യിൽ സൂക്ഷിച്ചതെന്ന് ചെന്നൈയിലിലെ കമ്പനിയോട് ചോദിച്ചാൽ മനസിലാകും.എന്നോട് മാത്രം ചോദിച്ചിട്ട് കാര്യമില്ല.

എല്ലാത്തിനും മാധ്യമങ്ങളോട് ഉത്തരം പറയേണ്ടതില്ലെന്നും ഉണ്ണികൃഷ്‌ണൻ പോറ്റി പറഞ്ഞു.