'വി ഫോർ വേളാവൂർ ' ന്റെ നേതൃത്വത്തിൽ നടത്തിയ ശുചീകരണ പ്രവർത്തനം നാടിന് മാതൃകയായി
റിപ്പോട്ട് :ബിജു കൊപ്പം
70 വർഷത്തോളം പഴക്കമുള്ള വേളാവൂർ പഴയ പാലവും പരിസരവും വി ഫോർ വേളാവൂരിന്റെ ന്റെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനത്തിൽ ശുചീകരണ പ്രവർത്തനം നടത്തി. കഴിഞ്ഞ കുറെ നാളുകളായി ഈ പാലവും പരിസര പ്രദേശവും കാടു പിടിച്ച നിലയിലായിരുന്നു. ഇഴജന്തുക്കളുടെ ആവാസ കേന്ദ്രമായി മാറിയ ഇവിടം സാമൂഹ്യവിരുദ്ധരുടെ താവളമായി മാറുകയും ചെയ്തു. ഈ പ്രദേശത്തുകൂടി ജനങ്ങൾക്ക് കാൽനടയാത്ര പോലും സാധ്യമായിരുന്നില്ല. തൈക്കാട്- കഴക്കൂട്ടം ബൈപാസ് റോഡ് വരുന്നത് വരെ വാഹന ഗതാഗതവും കാൽനട യാത്രയും ഒക്കെ ഈ പഴയ പാലത്തിലൂടെ ആയിരുന്നു. എന്നാൽ പഴയ റോഡ് NH 66 ബൈപാസ് ആയതോടെ ഈ പാലം പൂർണമായും ഉപേക്ഷിക്കപ്പെട്ടു. ഗാന്ധിജയന്തി ദിനത്തിൽ 'വി ഫോർ വേളാവൂർ' കൂട്ടായ്മയുടെ ശ്രമഫലമായി പാലവും പരിസരവും വൃത്തിയാക്കി. വേളാവൂരിന്റെ പൈതൃകസമ്പത്തായി ഈ പാലത്തെ സംരക്ഷിക്കണമെന്ന 'വി ഫോർ വേളാവൂരിന്റെ' ആവശ്യം ഇതുവരെ അംഗീകരിക്കപ്പെട്ടിട്ടില്ല.ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മാണിക്കൽ പഞ്ചായത്ത് വാർഡ് മെമ്പർ ആർ. വിജയകുമാരി നിർവഹിച്ചു. പ്രസിഡന്റ് സുധീർ രാജ് സെക്രട്ടറി ഡോ. ജി. കിഷോർ എന്നിവർ നേതൃത്വം നൽകി.
ഫോട്ടോ:'വി ഫോർ വേളാവൂർ' ന്റെ നേതൃത്വത്തിൽ ശുചീകരിച്ച പഴയപാലം.













