ബ്ലോക്ക് ഇന്നോവേഷൻ ക്ലസ്റ്റർ: ധാരണാപത്രത്തിൽ ഒപ്പുവെച്ചു
Keralanewsmedia
ബ്ലോക്ക് ഇന്നോവേഷൻ ക്ലസ്റ്റർ: ധാരണാപത്രത്തിൽ ഒപ്പുവെച്ചു
കേരള ഡെവലപ്മെന്റ് ഇന്നോവേഷൻ സ്ട്രാറ്റജിക് കൗൺസിലും (കെ-ഡിസ്ക‌്) കിലയും ചേർന്ന് നടപ്പാക്കുന്ന 'ഒരു പഞ്ചായത്തിനു ഒരു ആശയം' പദ്ധതിയുടെ ഭാഗമായ ബ്ലോക്ക് ഇന്നോവേഷൻ ക്ലസ്റ്റർ രൂപീകരണവുമായി ബന്ധപ്പെട്ട ധാരണാപത്രം ടി.കെ.എം എൻജിനീയറിംഗ് കോളജിൽ ഒപ്പുവെച്ചു. മുഖത്തല ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സി റോസിയും പ്രിൻസിപ്പൽ ഡോ. എ സാദിഖുമാണ് ഒപ്പുവെച്ചത്. മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി യശോദ, വൈസ് പ്രസിഡന്റ് ഹുസൈൻ, സിവിൽ എൻജിനീയറിംഗ് വിഭാഗം മേധാവി ഡോ. ആദർശ്, ഡോ. ഫാസിൽ എ, ഡോ.അൽത്താഫ് സംഗീത്, കില ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർ പി. എം റെജില തുടങ്ങിയവർ പങ്കെടുത്തു.പദ്ധതി നടപ്പാക്കുന്നതിനുള്ള ധനസഹായവും പ്രാദേശിക ഏകോപനവും ബ്ലോക്ക് പഞ്ചായത്ത് ഉറപ്പാക്കും. ടി.കെ.എം എൻജിനീയറിംഗ് കോളജ് ശാസ്ത്രീയ പഠനങ്ങൾ, ഡി.പി.ആർ തയ്യാറാക്കൽ, സാങ്കേതിക മാർഗനിർദേശം, നവീകരണ രൂപകല്പനകൾ എന്നിവയിൽ സഹകരിക്കും. സർക്കാർ, അക്കാദമിക് സ്ഥാപനങ്ങൾ, വ്യവസായം, സിവിൽ സൊസൈറ്റി എന്നിവയുടെ കൂട്ടായ്മ പ്രായോഗികതലത്തിൽ സാക്ഷാത്കരിക്കുകയാണ് ലക്ഷ്യം.
(പി.ആർ.കെ നമ്പർ 2904/2025)













