സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ അറിയിപ്പ്
Keralanewsmedia
കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ വിജ്ഞാപനം
3559
നമ്പർ: 41/2025/സം.തി.ക
തീയതി, തിരുവനന്തപുരം, 2025 ഒക്ടോബർ 06
സംസ്ഥാനത്തെ ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് 2025-ൽ നടക്കുന്ന പൊതു തിരഞ്ഞെടുപ്പിൽ ഓരോ ബ്ലോക്ക് പഞ്ചായത്തിലും, പട്ടികജാതികൾക്കും പട്ടികവർഗ്ഗങ്ങൾക്കും സ്ത്രീകൾക്കും സംവരണം ചെയ്തിട്ടുള്ളത്രയും എണ്ണം സ്ഥാനങ്ങൾ ആവർത്തന ക്രമമനുസരിച്ച് ഏത് നിയോജകമണ്ഡലങ്ങൾക്കാണ് നൽകേണ്ടതെന്ന് നറുക്കെടുപ്പിലൂടെ തീരുമാനിക്കുന്നതിനായി 2025 ഒക്ടോബർ 18 -)0 തീയതി രാവിലെ 10 മണിക്ക് ഇതോടൊപ്പം ചേർത്തിട്ടുള്ള സ്ഥലത്തു വെച്ച് നറുക്കെടുപ്പ് നടത്തുന്നതിന് അതത് ജില്ലയിലെ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ (ജില്ലാ കളക്ടറെ), അധികാരപ്പെടുത്തിക്കൊണ്ട് 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ട് 10- വകുപ്പ് (2.എ) ഉപവകുപ്പ് പ്രകാരം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഇതിനാൽ വിജ്ഞാപനം പുറപ്പെടുവിക്കുന്നു.
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ കാര്യാലയം, തിരുവനന്തപുരം-33
(എ.ഷാജഹാൻ) സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ.













