നൂറുൽ ഇസ്‌ലാം കോളേജ് ഓഫ് ദന്തൽ സയൻസസിൻ്റെ  14-ാമത് ബിരുദദാന ചടങ്ങ് നടന്നു 

റിപ്പോർട്ട്‌ :ദൗലത് ഷാ എം

നൂറുൽ ഇസ്‌ലാം കോളേജ് ഓഫ് ദന്തൽ സയൻസസിൻ്റെ  14-ാമത് ബിരുദദാന ചടങ്ങ് നടന്നു 

നൂറുൽ ഇസ്‌ലാം കോളേജ് ഓഫ് ദന്തൽ സയൻസസിൻ്റെ  14-ാമത് ബിരുദദാന ചടങ്ങ് നടന്നു 

നൂറുൽ ഇസ്‌ലാം കോളേജ് ഓഫ് ദന്തൽ സയൻസസിൻ്റെ 14-ാമത് ബിരുദദാന ചടങ്ങ് നടന്നു. 2019 ബി.ഡി.എസ് ബാച്ചിലെ വിദ്യാർത്ഥികളുടെ ബിരുദ ദാന ചടങ്ങാണ് നടന്നത്. നെയ്യാറ്റിൻകര എം എൽ .എ  കെ ആൻസലൻ അധ്യക്ഷത വഹിച്ചു. ചടങ്ങ് കേരള ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് എൻ. അനിൽകുമാർ ഭദ്ര ദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. നിംസ് മെഡിസിറ്റി എം.ഡി. എം. എസ് ഫൈസൽ ഖാൻ ആമുഖ പ്രസംഗം നടത്തിയ ചടങ്ങിൽ നൂറുൽ ഇസ്‌ലാം സർവ്വകലാശാല വൈസ് ചാൻസലർ ഡോ. ടെസ്സി തോമസ് മുഖ്യാതിഥിയായിരുന്നു. നിംസ് മെഡിസിറ്റി ജനറൽ മാനേജർ ഡോ. കെ.എ സജു ,കേരള ആരോഗ്യ ശാസ്ത്ര സർവ്വ കലാശാല വിദ്യാർത്ഥി കാര്യ ഡീൻ ഡോ. ആശിഷ് രാജശേഖരൻ ,ഡോ. സാദിഖ് ഹുസൈൻ, ഡോ. അരുൺ. ആർ തുടങ്ങിയവർ  സംസാരിച്ചു. നൂറുൽ ഇസ്‌ലാം കോളേജ് ഓഫ് ദന്തൽ സയൻസസ് പ്രിൻസിപ്പൽ ഡോ. മഞ്ജുഷ. കെ. കെ സ്വാഗതവും.  വൈസ് പ്രിൻസിപ്പൽ ഡോ. മഹേഷ് ബി നന്ദി പറഞ്ഞു..