അറിയിപ്പ്

Keralanewsmedia

അറിയിപ്പ്

ഐ പി ആര്‍ ഡി  

*ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ്*

*തിരുവനന്തപുരം*

*വാര്‍ത്താക്കുറിപ്പ്* 

08 ഒക്ടോബർ ‌2025

*അപേക്ഷ ക്ഷണിച്ചു*

വിഴിഞ്ഞം അസാപ്പ് കമ്മ്യൂണിറ്റി സ്കിൽ പാർക്ക് ഫിറ്റ്നസ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 450 മണിക്കൂർ ദൈർഘ്യമുള്ള കോഴ്‌സിന് 18,000 രൂപയാണ് ഫീസ്. കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് എൻ.സി.വി.ഇ.റ്റി സർട്ടിഫിക്കേഷന്‍ ലഭിക്കും.

രജിസ്റ്റർ ചെയ്യാൻ: https://csp.asapkerala.gov.in/courses/general-fitness-trainer

കൂടുതൽ വിവരങ്ങൾക്ക്: 9495999697

ഐ പി ആര്‍ ഡി  

*ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ്*

*തിരുവനന്തപുരം*

*വാര്‍ത്താക്കുറിപ്പ്* 

08 ഒക്ടോബർ ‌2025

 *സംസ്ഥാന കരകൗശല അവാര്‍ഡിന് അപേക്ഷിക്കാം*

കേരളത്തിലെ കരകൗശല വിദഗ്ധരെ ആദരിക്കുന്നതിന് നല്‍കുന്ന സംസ്ഥാന കരകൗശല അവാര്‍ഡ്-2024ന് തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള കരകൗശല വിദഗ്ധരില്‍ നിന്ന് അപേക്ഷ ക്ഷണിക്കുന്നു.

ദാരു ശില്പങ്ങള്‍, പ്രകൃതിദത്ത നാരുകളില്‍ തീര്‍ത്ത ശില്പങ്ങള്‍, ചരട്, നാട, കസവ് എന്നിവ ഉപയോഗിച്ചുള്ള ചിത്രത്തുന്നല്‍, ലോഹ ശില്പങ്ങള്‍, ചിരട്ട ശില്പങ്ങള്‍, വിവിധ വസ്തുക്കളില്‍ നിര്‍മ്മിച്ച കലാരൂപങ്ങള്‍ എന്നീ വിഭാഗങ്ങളിലാണ് അപേക്ഷ പരിഗണിക്കുന്നത്. 

ഓരോ വിഭാ​ഗത്തിലും ഓരോ സംസ്ഥാന അവാർഡ് ജേതാവിനെയും സംസ്ഥാന മെറിറ്റ് സർട്ടിഫിക്കറ്റ് ജേതാവിനെയും തെരഞ്ഞെടുക്കും. സംസ്ഥാന അവാർഡ് ജേതാവിന് 50,000 രൂപയും ശില്പവും അം​ഗ വസ്ത്രവും ലഭിക്കും. സംസ്ഥാന മെറിറ്റ് സര്‍ട്ടിഫിക്കറ്റ് ജേതാവിന് 25,000 രൂപ സമ്മാനത്തുക നല്‍കും. അപേക്ഷാ ഫോം താലൂക്ക് വ്യവസായ ഓഫീസുകളില്‍ നിന്നും ലഭിക്കും. അവസാന തീയതി നവംബര്‍ 14.