വർക്കല ഗവ. യോഗ പ്രകൃതി ചികിത്സാ ആശുപത്രിയിൽ 5 തസ്തികകൾ സൃഷ്ടിക്കും
റിപ്പോർട്ട് :സജീവ് ഗോപാലൻ
വർക്കല ഗവ. യോഗ പ്രകൃതി ചികിത്സാ ആശുപത്രിയിൽ 5 തസ്തികകൾ സൃഷ്ടിക്കും. അത്യാവശ്യമുള്ള ബാക്കി തസ്തികകൾ നാഷണൽ ആയുഷ് മിഷൻ വഴിയോ കരാർ വ്യവസ്ഥ പ്രകാരമോ താൽക്കാലികമായി നിയമിക്കുന്നതിനും അനുമതി നൽകി. മെഡിക്കൽ ഓഫീസർ (നാച്യുർ ക്യൂവർ) - 2, നേഴ്സ് (ഗ്രേഡ്-II) - 1 ,നേഴ്സിംഗ് അസിസ്റ്റന്റ്റ് (ഗ്രേഡ്-II) - 1, ലാബ് ടെക്നീഷ്യൻ (ഗ്രേഡ്-II) -1 എന്നിങ്ങനെയാണ് തസ്തികകൾ സൃഷ്ടിക്കുക.













