മന്നവും ശങ്കറും ജീവിച്ചിരുന്നെങ്കിൽ സമരം നയിച്ചേനെ: ചെറിയാൻ ഫിലിപ്പ്

Keralanewsmedia

മന്നവും ശങ്കറും ജീവിച്ചിരുന്നെങ്കിൽ സമരം നയിച്ചേനെ: ചെറിയാൻ ഫിലിപ്പ്

മന്നവും ശങ്കറും ജീവിച്ചിരുന്നെങ്കിൽ സമരം നയിച്ചേനെ: ചെറിയാൻ ഫിലിപ്പ്

മന്നത്തു പത്മനാഭനും ആർ. ശങ്കറും ഇപ്പോൾ ജീവിച്ചിരുന്നെങ്കിൽ ശബരിമലയിലെ സ്വർണ്ണ കൊള്ളക്കെതിരെ ജനകീയ സമരം നയിക്കുമായിരുന്നു

ശബരിമലയിൽ 1950 ജൂൺ 15 ന് അഗ്നിബാധയുണ്ടായതിനു ശേഷമാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രഥമ പ്രസിഡണ്ട് മന്നത്തു പത്ഭനാഭൻ, ബോർഡ് അംഗം ആർ. ശങ്കർ എന്നിവരുടെ നേതൃത്വത്തിൽ ക്ഷേത്ര നവീകരണം നടത്തിയത്. 1951 മേയ് 18 ന് പുതിയ പഞ്ചലോഹവിഗ്രഹം പ്രതിഷ്ഠിക്കപ്പെട്ടു. പതിനെട്ടാം പടിയുടെ പുനർനിർമ്മാണവും നടത്തി. ദ്വാരപാലക ശില്പങ്ങളും അക്കാലത്താണ് ഉണ്ടായത്.

1958-ൽ കമ്മ്യൂണിസ്റ്റു ഭരണത്തിൽ ദേവസ്വം ബോർഡ്‌ ഉദ്യോഗ നിയമനത്തിലും ചില കരാറുകളിലും ക്രമക്കേടുണ്ടായപ്പോൾ മന്നവും ശങ്കറും പ്രതിഷേധ സമരം നടത്തി. ഒരു സമഗ്ര ദേവസ്വം നിയമത്തിനു വേണ്ടി അവർ ശബ്ദമുയർത്തി.

1962-ൽ ശങ്കർ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് ശബരിമല ക്ഷേത്ര വികസനത്തിന് ഒരു മാസ്റ്റർ പ്ലാൻ തയ്യാറാക്കിയത്. 1985-ൽ കെ. കരുണാകരൻ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് പതിനെട്ടാംപടി പഞ്ചലോഹംകൊണ്ട് പൊതിഞ്ഞത്. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് 2016-ൽ സ്വർണ്ണ കൊടിമരം പുതുക്കിയത്.

തെരഞ്ഞെടു ലക്ഷ്യമാക്കി അടവുനയത്തിൻ്റെ ഭാഗമായി ആഗോള അയ്യപ്പസംഗമം നടത്തി ശബരിമല വികസനത്തിൻ്റെ ശില്പികളാവാൻ ശ്രമിച്ചവരാണ് പല ഘട്ടങ്ങളിലായി സ്വർണ്ണ കൊള്ള നടത്തിയതെന്ന് വ്യക്തമായിരിക്കുകയാണ്. അയ്യപ്പ സംഗമത്തിൽ പങ്കെടുത്ത ഹിന്ദു സമുദായ സംഘടനകൾക്കെല്ലാം സ്വർണ്ണ കൊള്ളക്കെതിരെ സമരം നടത്താൻ ധാർമ്മിക ഉത്തരവാദിത്വമുണ്ട്.