ലോക സാന്ത്വന പരിചരണ ദിനത്തിനോടനുബന്ധിച്ച് രാജേശ്വരി ഫൗണ്ടേഷൻ സാന്ത്വന പരിചരണ കേന്ദ്രം 2025 ഒക്ടോബർ 11 ശനിയാഴ്ച വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു.

റിപ്പോർട്ട്‌ :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം

ലോക സാന്ത്വന പരിചരണ ദിനത്തിനോടനുബന്ധിച്ച് രാജേശ്വരി ഫൗണ്ടേഷൻ സാന്ത്വന പരിചരണ കേന്ദ്രം 2025 ഒക്ടോബർ 11 ശനിയാഴ്ച വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു.

പ്രസിദ്ധീകരണത്തിന്

റിപ്പോർട്ട് : സുമേഷ് കൃഷ്ണൻ,

തിരുവനന്തപുരം:

10/10/2025 -

ലോക സാന്ത്വന പരിചരണ ദിനത്തിനോടനുബന്ധിച്ച് രാജേശ്വരി ഫൗണ്ടേഷൻ സാന്ത്വന പരിചരണ കേന്ദ്രം 2025 ഒക്ടോബർ 11 ശനിയാഴ്ച വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു.

രാവിലെ 7 30 ന് പാളയം രക്തസാക്ഷി മണ്ഡപം മുതൽ കനകക്കുന്ന് കൊട്ടാരം വരെ 400 ൽ പരം വിദ്യാർത്ഥി- വിദ്യാർത്ഥിനികൾ പങ്കെടുക്കുന്ന പാലിയേറ്റീവ് റൺ. 

റൺ ഫ്ലാഗ് ഓഫ് ചെയ്യുന്നത് ശ്രീ സുരേഷ് സാം ചാണ്ടി (അഞ്ചു പ്രാവശ്യം അയൺ മാൻ ടൈറ്റിൽ നേടിയ ട്രയാത്ത്‌ലറ്റ്)നടത്തുന്നു. പാലിയേറ്റീവ് റൺ സമാപനം അഡിഷണൽ ഡി എം ഒ( ആരോഗ്യം) ഡോ ബി ഉണ്ണികൃഷ്ണൻ സർട്ടിഫിക്കറ്റ് വിതരണം നടത്തുന്നു.

രാവിലെ 10 30ന് വെള്ളയമ്പലത്തെ പഞ്ചായത്ത് അസോസിയേഷൻ ഹാളിൽ വിദ്യാഭ്യാസ സെമിനാർ. 

ഡോക്ടർ അച്ചുത് ശങ്കറും ഡോക്ടർ സി വി പ്രശാന്തും പുതുതലമുറയോട് സംസാരിക്കുകയും സംവദിക്കുകയും ചെയ്യുന്നു.

വൈകുന്നേരം 5 30 മുതൽ 10 മണി വരെ പഞ്ചായത്ത് അസോസിയേഷൻ ഹാളിൽ ഫുഡ് ഫെസ്റ്റ് : ' ഫുഡ് ഫോർ സോൾ '. ശ്രീ വി കെ പ്രശാന്ത് MLA ഉദ്ഘാടനം ചെയ്യുന്നു. ശ്രീ സുരേഷ്‌കുമാർ (സിനിമാ നിർമ്മാതവ്),

ഡോക്ടർ അനോജ് എസ്. (ഡിസ്ട്രിക്ട് മാനേജർ,

ആരോഗ്യകേരളം) എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കുന്നു.

തുടർന്ന് ശ്രീ പദ്മകുമാർ, ശ്രീ ആദിത്യ, ശ്രീ ദേവ് എന്നിവർ നയിക്കുന്ന ഗസൽ രാവ്.

സ്നേഹപൂർവ്വം 

ശ്യാംകുമാർ 

പ്രസിഡന്റ്‌ 

എം ആർ മനോജ്‌ 

സെക്രട്ടറി

9447558222