അധികൃതർ കാണുന്നില്ലേ ഈ ബസ് കാത്തിരിപ്പ് കേന്ദ്രം
റിപ്പോർട്ട് :ബിജു കൊപ്പം
അധികൃതർ കാണുന്നില്ലേ ഈ ബസ് കാത്തിരിപ്പ് കേന്ദ്രം
കിളിമാനൂർ: ദിവസേന കുട്ടികളും വൃദ്ധരും അടക്കം നൂറുകണക്കിന് യാത്രക്കാർ ബസ്സ് കാത്തിരിക്കുന്ന കേന്ദ്രം ആണ് നിലം പൊത്താറായ അവസ്ഥയിൽ ഉള്ളത് -കിളിമാനൂർ പോലീസ് സ്റ്റേഷന് സമീപത്തായി പത്തു വർഷങ്ങൾക്ക് മുൻപ് സമ്പത്ത് MP ആയിരുന്നപ്പോൾ MP യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കാത്തിരിപ്പ് കേന്ദ്രമാണ് അപകടാവസ്ഥയിൽ ഉള്ളത്. ആറ് തൂണുകളിലായി ഷീറ്റിൽ നിർമ്മിച്ചിരിക്കുന്ന ഈ കേന്ദ്രത്തിന്റെ നാല് തൂണുകളും ചരിഞ്ഞ് ഏത് നിമിഷവും നിലം പൊത്താൻ അവസ്ഥയിലാണ് പലപ്പോഴായി ഉണ്ടായ അപകടങ്ങൾ തുടർന്ന് തൂണുകൾക്ക് കേടുപാടുണ്ടായത് വില്ലേജ് ഓഫീസും ട്രഷറിയും എംപ്ലോയ്മെന്റ് ഓഫീസും പോലീസ് സ്റ്റേഷനും ഒക്കെ സ്ഥിതി ചെയ്യുന്നതിന് സമീപത്തുള്ള ഈ ബസ്സ് കാത്തിരിപ്പ് കേന്ദ്രമാണ് അപകടാവസ്ഥയിലായത്. ട്രഷറിയിൽ എത്തുന്ന പെൻഷനേഴ്സ് ഭൂരിഭാഗവും പ്രായാധിക്യം കൊണ്ട് അവശതയിലുള്ളവർ ആണ്. അവർ ഈ കേന്ദ്രത്തിൽ അല്പം വിശ്രമിച്ചിട്ടാണ് വീടുകളിലേക്ക് മടങ്ങുന്നത്. എന്നാൽ ഇപ്പോൾ ജീവൻ ഭയം കൊണ്ട് ഈ കേന്ദ്രത്തിൽ കയറാൻ പേടിയിലാണ് എന്ന് അവർ പറയുന്നു. ഈ കേന്ദ്രത്തിൽ യാത്രക്കാർക്ക് ഭയമില്ലാതെ കയറി നിൽക്കാനുള്ള നടപടി സ്വീകരിക്കേണ്ടവർ ഇനിയും കണ്ടില്ലെന്ന് നടിക്കരുത്.













