വാർത്തകൾ

Keralanewsmedia

വാർത്തകൾ

ഐ പി ആര്‍ ഡി  

*ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ്*

*തിരുവനന്തപുരം*

*വാര്‍ത്താക്കുറിപ്പ്*

14 ഒക്ടോബർ 2025

*പ്രത്യേക അറിയിപ്പ്*

അരുവിക്കര ഡാമിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ 4.30 ന് അരുവിക്കര അണക്കെട്ടിന്റെ 1 മുതൽ 5 വരെയുള്ള ഷട്ടറുകൾ 15 സെന്റീമീറ്റർ വീതം (75 സെന്റീമീറ്റർ കൂടി, മുമ്പ് തുറന്ന 25 സെന്റീമീറ്റർ ഉൾപ്പെടെ ആകെ 100 സെന്റീമീറ്റർ) തുറക്കും. ഡാമിന്റെ സമീപപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

ഐ പി ആര്‍ ഡി  

*ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ്*

*തിരുവനന്തപുരം*

*വാര്‍ത്താക്കുറിപ്പ്*

14 ഒക്ടോബര്‍ 2025

*സൗജന്യ തൊഴില്‍ മേള*

ഉന്നത വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന 'വിജ്ഞാന കേരളം' പദ്ധതിയുടെ ഭാഗമായി അസാപ് കേരളയുടെ വിഴിഞ്ഞം പനവിളക്കോട് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഒക്ടോബര്‍ 18ന് സൗജന്യ തൊഴില്‍ മേള സംഘടിപ്പിക്കും.

 താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഒക്ടോബര്‍ 18ന് രാവിലെ 10 ന് ബയോഡേറ്റയും അനുബന്ധ സര്‍ട്ടിഫിക്കറ്റുകളുമായി പനവിളക്കോട് സ്‌കില്‍ പാര്‍ക്കില്‍ എത്തിച്ചേരണം. 

മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാന്‍: https://forms.gle/eughdyXXw33pyrjk8 . കൂടുതല്‍ വിവരങ്ങള്‍ക്ക്: 9495999697.

ഐ പി ആര്‍ ഡി  

*ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ്*

*തിരുവനന്തപുരം*

*വാര്‍ത്താക്കുറിപ്പ്*

14 ഒക്ടോബര്‍ 2025

*ദര്‍ഘാസ് ക്ഷണിച്ചു*

ജില്ലാ പട്ടികജാതി വികസന ഓഫീസിന്റെ നിയന്ത്രണത്തില്‍ തോന്നയ്ക്കലില്‍ പുതിയതായി ആരംഭിക്കുന്ന ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ ഹോസ്റ്റലിലേയ്ക്ക് ആവശ്യമായ പാത്രങ്ങള്‍ വിതരണം നടത്തുന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്നും ദര്‍ഘാസുകള്‍ ക്ഷണിച്ചു. 

ദര്‍ഘാസുകള്‍ മുദ്രവെച്ച കവറില്‍ വേണം സമര്‍പ്പിക്കാന്‍. അവസാന തീയതി ഒക്ടോബര്‍ 22ന് വൈകുന്നേരം മൂന്ന് മണി. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0471- 2314238

 *സ്‌പോട്ട് അലോട്ട്‌മെന്റ്*

2025 അദ്ധ്യയന വർഷത്തെ മാസ്റ്റർ ഓഫ് ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ പ്രവേശനത്തിന് 2025-26 വർഷത്തെ പ്രവേശനത്തിന് നടന്ന റഗുലർ അലോട്ട്‌മെന്റുകൾക്കുശേഷം ഒഴിവുള്ള സീറ്റുകൾ നികത്തുന്നതിനുവേണ്ടിയുള്ള സ്‌പോട്ട് അലോട്ട്‌മെന്റ് ഒക്‌ടോബർ 16 ന് എൽ.ബി.എസ് ജില്ലാ ഫെസിലിറ്റേഷൻ സെന്ററുകളിൽ    നടത്തും. www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ രാവിലെ 11 മണിക്കകം എൽ.ബി.എസിന്റെ ഏതെങ്കിലും ജില്ലാ ഫെസിലിറ്റേഷൻ     സെന്ററുകളിൽ നേരിട്ട് ഹാജരായി രജിസ്റ്റർ ചെയ്യണം. അലോട്ട്‌മെന്റ് ലഭിക്കുന്നപക്ഷം ടോക്കൺ ഫീസ് അപ്പോൾ തന്നെ ഒടുക്കേണ്ടതാണ്. ഒഴിവുള്ള സീറ്റുകളുടെ വിവരങ്ങൾ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും.  കൂടുതൽ വിവരങ്ങൾക്ക്: 04712560361, 362, 363, 364, 

*എൻ ആർ ഐ സീറ്റുകളിലേക്കുള്ള  ഓൺലൈൻ സ്‌പെഷ്യൽ അലോട്ട്‌മെന്റ്*

2025-26 അദ്ധ്യയന വർഷത്തെ ബി.എസ്.സി നഴ്‌സിംഗ് കോഴ്‌സ് പ്രവേശനത്തിന് എൽ.ബി.എസ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള കോളേജ് ലിസ്റ്റിൽ എൻ ആർ ഐ സീറ്റുകൾ ഉൾപ്പെട്ട കോളേജുകളിലെ ഒഴിവുള്ള എൻ ആർ ഐ സീറ്റുകളിലേക്കും  ബി.എ.എസ്.എൽ.പി കോഴ്‌സിന് ഒഴിവുള്ള എൻ ആർ ഐ സീറ്റിലേക്കും ഓപ്ഷനുകൾ സമർപ്പിച്ചവരുടെ ഓൺലൈൻ സ്‌പെഷ്യൽ അലോട്ട്‌മെന്റ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവർ ഫീസ് ഒടുക്കി അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അതത് കോളേജുകളിൽ ഒക്‌ടോബർ 15 നകം പ്രവേശനം നേടേണം. എൻ ആർ ഐ ക്വാട്ട സീറ്റുകളിൽ അലോട്ട്‌മെന്റ് ലഭിച്ച് പ്രവേശനം നേടിയവരെ  തുടർന്നുള്ള അലോട്ട്‌മെന്റുകളിൽ പരിഗണിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾ 0471-2560361, 362, 363, 364, www.lbscentre.kerala.gov.in.

 തുലാവര്‍ഷം വരുന്നു...💦💦💦💦 അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ദിവസത്തിനുള്ളിൽ കാലവർഷം പൂർണമായും പിൻവാങ്ങും

ആറന്മുള വള്ളസദ്യയിൽ ആചാരലംഘനം; ദേവന് നേദിക്കുന്നതിന് മുമ്പ് മന്ത്രിക്ക് നൽകി, പരസ്യമായി പരിഹാരക്രിയ വേണമെന്ന് ദേവസ്വം ബോർഡിന് തന്ത്രിയുടെ കത്ത്

 ഇ.ഡിയെ അന്നും ഇന്നും ഞങ്ങൾക്ക് വിശ്വാസമില്ല. കേന്ദ്രത്തിന്റെ ചട്ടുകമാണ് ഇ.ഡി. ആ ചട്ടുകം വച്ച് മുഖ്യമന്ത്രിയെ സ്വാധീനിക്കാനാണ് നോക്കിയത്. കെ.മുരളീധരൻ

 *നാഗ ദേവതകളെ ആരാധിച്ചും പ്രീതിപ്പെടുത്തിയും നാഗ ലോകത്തെ ഉണർത്തിച്ചും വർഷത്തിൽ ഒരിക്കൽ ഉള്ള കന്നിയിലെ ആയില്യം കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ (മൂലസ്ഥാനം )ഈ മാസം 16 ന് ആയില്യം പൂജ മഹോത്സവമായി കൊണ്ടാടും*

ശബരിമല സ്വർണക്കവർച്ച ; ദേവസ്വം ആസ്ഥാനത്ത് SIT സംഘം പരിശോധന തുടങ്ങി