ജലവിതരണം മുടങ്ങും
Keralanewsmedia
ജലവിതരണം മുടങ്ങും
തിരുവനന്തപുരം: നന്ദാവനം റോഡിൽ വാട്ടർ അതോറിറ്റിയുടെ, 315 എംഎം എച്ച്.ഡി.പി.ഇ പൈപ്പ്‌ലൈനിൽ രൂപപ്പെട്ട ചോർച്ച പരിഹരിക്കുന്നതിന്റെ ഭാഗമായി ബുധനാഴ്ച 15.10.2025 രാവിലെ ഏഴു മണി മുതൽ രാത്രി ഏഴുമണി വരെ നന്ദാവനം, ബേക്കറി ജംഗ്ഷൻ , ഊറ്റുകുഴി , സെക്രട്ടേറിയറ്റ്, മാഞ്ഞാലിക്കുളം റോഡ്, ആയുർവേദ കോളേജ് , ഗാന്ധാരി അമ്മൻകോവിൽ റോഡ്, മേലേതമ്പാനൂർ,
അംബുജാവിലാസം റോഡ്, സ്റ്റാച്യു, പുളിമൂട് എന്നീ സ്ഥലങ്ങളിൽ ജലവിതരണം തടസ്സപ്പെടും. ഉപഭോക്താക്കൾ വേണ്ട മുൻകരുതൽ സ്വീകരിക്കേണ്ടതാണെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.
പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസർ,
കേരള വാട്ടർ അതോറിറ്റി













