ചരിത്ര നേട്ടത്തിൽ 'ലോക', 300 കോടി നേടുന്ന ആദ്യ മലയാള ചിത്രം; ഔദ്യോഗികമായി അറിയിച്ച് അണിയറപ്രവർത്തകർ

റിപ്പോർട്ട്‌ :സജീവ് ഗോപാലൻ

ചരിത്ര നേട്ടത്തിൽ 'ലോക', 300 കോടി നേടുന്ന ആദ്യ മലയാള ചിത്രം; ഔദ്യോഗികമായി അറിയിച്ച് അണിയറപ്രവർത്തകർ

ചരിത്ര നേട്ടത്തിൽ 'ലോക', 300 കോടി നേടുന്ന ആദ്യ മലയാള ചിത്രം; ഔദ്യോഗികമായി അറിയിച്ച് അണിയറപ്രവർത്തകർ

300 കോടി കളക്ഷൻ നേടുന്ന ആദ്യ മലയാള ചിത്രമായി കല്യാണി പ്രിയദർശൻ നായികയായെത്തിയ 'ലോക: ചാപ്റ്റർ വൺ- ചന്ദ്ര'. ചിത്രം 300 കോടി കടന്നതായി അണിയറപ്രവർത്തകർ ഔദ്യോഗികമായി അറിയിച്ചു. ചിത്രം 300 കോടി കടന്നതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. നേരത്തെ, എമ്പുരാനെ പിന്നിട്ട് മലയാളത്തിലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രമായി 'ലോക' മാറിയിരുന്നു. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് നിർമിച്ച ചിത്രം സംവിധാനംചെയ്‌തത്‌ ഡൊമിനിക്അഞ്ചാംവാരത്തിലും ഇരുന്നൂറിലധികം സ്ക്രീനുകളിലായി ചിത്രം വിജയകരമായി പ്രദർശനം തുടരുകയാണ്.

കേരളത്തിൽനിന്ന് മാത്രം ചിത്രം 120 കോടിയിലേറെ നേടിയതായാണ് വിവരം.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഏറ്റവും അധികം പ്രേക്ഷകർ ആഗോള തലത്തിൽ കണ്ട മലയാള ചിത്രമായി മാറിയ 'ലോക', കേരളത്തിലെ തീയേറ്ററുകളിൽനിന്ന് മാത്രം ആദ്യമായി 50,000 ഷോകൾ പിന്നിടുന്ന ചിത്രമായും മാറിയിരുന്നു. മലയാളത്തിലെ പുതിയ ഇൻഡസ്ട്രി ഹിറ്റായി മാറിയ ചിത്രം, ഒരു കോടി 18 ലക്ഷത്തിലധികം പ്രേക്ഷകരാണ് ഇതിനോടകം ആഗോളതലത്തിൽ കണ്ടത്. പാൻ ഇന്ത്യൻ ഹിറ്റായി മാറിയ ചിത്രം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലുംസൂപ്പർ വിജയം നേടുകയും വലിയ ചർച്ചയായി മാറുകയും ചെയ്തു.

മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ആദ്യമായി അഞ്ചുമില്യണിൽ കൂടുതൽ ടിക്കറ്റുകൾ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് ആപ്പുകൾ വഴി വിറ്റ ചിത്രം എന്ന റെക്കോർഡും ചിത്രം സ്വന്തമാക്കിയിരുന്നു. ഇന്ത്യയിൽ നിന്ന് ഏറ്റവും ഉയർന്ന കളക്ഷൻ നേടുന്ന മലയാള ചിത്രമായും മാറിയ 'ലോക' കേരളത്തിൽ വമ്പൻ റിലീസായി എത്തിച്ചത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് തന്നെയാണ്.