വാർത്തകൾ

Keralanewsmedia

വാർത്തകൾ

 യൂണിഫോം നിശ്ചയിക്കാൻ സ്കൂൾ മാനേജ്മെന്റിന് അധികാരമുണ്ട്, കുട്ടിക്ക് പഠനം നിഷേധിച്ചിട്ടില്ല - സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ഹെലീന

കെനിയന്‍ മുന്‍ പ്രധാനമന്ത്രി റെയ്‌ല ഒടിംഗ അന്തരിച്ചു

 മാനസിക വിഷമമുണ്ടെങ്കിൽ പാർട്ടിക്ക് പ്രതിസന്ധിയുണ്ടാക്കുന്ന തരത്തിൽ പുറത്ത് പറയരുത് - ജി സുധാകരനെതിരെ എ കെ ബാലൻ

വായു ഗുണനിലവാരം മോശമാകുന്ന സാഹചര്യത്തിൽ ഡൽഹിയിൽ GRAP-1 പ്രകാരമുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

പാലക്കാട് അട്ടപ്പാടിയിൽ വൻ കഞ്ചാവ് വേട്ട; പതിനായിരത്തിലധികം കഞ്ചാവ് ചെടികൾ നശിപ്പിച്ചു

 *സന്നിധാനത്ത് വീണ്ടും പരിശോധന*

 *'ഒപ്പം നിന്നവർക്ക് നന്ദി, നീതി ഇനിയും അകലെയാണ്'; നവീൻ ബാബുവിന്റെ കുടുംബം*

 മോദിയെ വീണ്ടും പുകഴ്ത്തി ശശി തരൂര്

സജി ചെറിയാന്‍ സൂക്ഷിച്ച് സംസാരിച്ചാല്‍ കൊള്ളാം, എന്നെ ഉപദേശിക്കാന്‍ ആയിട്ടില്ല ; ജി സുധാകരന്‍

യൂത്ത് കോൺഗ്രസ് തർക്കം തെരുവിൽ; മൂവാറ്റുപുഴയിൽ അബിൻ വർക്കിയെ തോളിലേറ്റിയ പ്രവർത്തകരെ തടഞ്ഞ് ഡിസിസി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ്

വാർത്താസമ്മേളനം - ഒക്ടോബർ 15

*ബഹു. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രിയുടെ വാർത്താസമ്മേളനം*

സംസ്ഥാനത്തെ കാർഷിക-വ്യാവസായിക തൊഴിലാളികളുടെ മിനിമം വേതനത്തിലെ ഒരു പ്രധാന ഘടകമായ ക്ഷാമബത്ത (DA) കാലോചിതമായി പുതുക്കി നിശ്ചയിക്കുന്നതിനുള്ള അടിസ്ഥാന രേഖ തയ്യാറാക്കുന്നതിനായി സർക്കാർ ഒരു സുപ്രധാന നടപടിക്ക് തുടക്കം കുറിക്കുകയാണ്. തൊഴിലാളികളുടെ യഥാർത്ഥ ജീവിതച്ചെലവ് പ്രതിഫലിക്കുന്ന തരത്തിൽ ഉപഭോക്തൃ വിലസൂചിക (Consumer Price Index) പുതുക്കുന്നതിനായി "കുടുംബ ബജറ്റ് സർവേ 2025-26" ആരംഭിക്കാൻ തൊഴിൽ വകുപ്പ് തീരുമാനിച്ചിരിക്കുന്നു.

*സർവേയുടെ ആവശ്യകത*

 * സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് പ്രസിദ്ധീകരിക്കുന്ന ഉപഭോക്തൃ വിലസൂചികയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തെ തൊഴിലാളികളുടെ ക്ഷാമബത്ത നിശ്ചയിക്കുന്നത്.

 * തൊഴിലാളി കുടുംബങ്ങളിൽ നടത്തുന്ന കുടുംബ ബജറ്റ് സർവേയിൽ നിന്നും ലഭിക്കുന്ന വിവരങ്ങളാണ് ഉപഭോക്തൃ വിലസൂചിക കണക്കാക്കുന്നതിന് ആധാരം.

 * നിലവിൽ 2011-12 വർഷത്തെ ഉപഭോഗ രീതി അടിസ്ഥാനമാക്കിയുള്ള സൂചികയാണ് നമ്മൾ ഉപയോഗിക്കുന്നത്. എന്നാൽ കഴിഞ്ഞ പതിറ്റാണ്ടിൽ ജനങ്ങളുടെ ജീവിതരീതിയിലും ഉപഭോഗത്തിലും വലിയ മാറ്റങ്ങൾ വന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ നിലവിലെ സൂചിക പുതുക്കണമെന്നത് തൊഴിലാളി സംഘടനകളുടെയും മിനിമം വേജസ് ഉപദേശക സമിതിയുടെയും ദീർഘനാളത്തെ ആവശ്യമായിരുന്നു. ഈ ന്യായമായ ആവശ്യമാണ് സർക്കാർ ഇപ്പോൾ നടപ്പിലാക്കുന്നത്.

*സർക്കാർ നടപടികൾ*

 * 2025-26 അടിസ്ഥാന വർഷമായി പുതിയ കുടുംബ ബജറ്റ് സർവേ നടത്താൻ തൊഴിൽ വകുപ്പ് സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിന് നിർദ്ദേശം നൽകി.

 * സർവേയുടെ നടത്തിപ്പിനായി 1,13,90,000/- (ഒരു കോടി പതിമൂന്ന് ലക്ഷത്തി തൊണ്ണൂറായിരം രൂപ) തൊഴിൽ വകുപ്പ് അനുവദിച്ചു.

 * സർവേയുടെ മേൽനോട്ടത്തിനായി തൊഴിലാളി, തൊഴിലുടമ, ഉദ്യോഗസ്ഥ, വിദഗ്ദ്ധ പ്രതിനിധികൾ ഉൾപ്പെടുന്ന 21 അംഗ സംസ്ഥാനതല 'കൺസ്യൂമർ പ്രൈസ് ഇൻഡക്സ് റിവിഷൻ കമ്മിറ്റി' രൂപീകരിച്ച് സർക്കാർ ഉത്തരവായിട്ടുണ്ട്.

*സർവേയുടെ രൂപരേഖ*

 * സംസ്ഥാനത്തെ 17 കേന്ദ്രങ്ങളിലായി, മിനിമം വേതന നിയമം ബാധകമായ 7920 തൊഴിലാളി കുടുംബങ്ങളെ ശാസ്ത്രീയമായി തിരഞ്ഞെടുത്താണ് ഒരു വർഷം നീണ്ടുനിൽക്കുന്ന ഈ സർവേ നടത്തുന്നത്.

 * വിവരശേഖരണത്തിനായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി 22 എന്യൂമറേറ്റർമാരെ നിയമിച്ചു.

 * സർവേയുടെ നിർവഹണത്തിനും മാർക്കറ്റുകളിൽ നിന്ന് നിത്യോപയോഗ സാധനങ്ങളുടെ വില ശേഖരിക്കുന്നതിനും സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിലെ ഉദ്യോഗസ്ഥർക്ക് പ്രത്യേക പരിശീലനം നൽകിക്കഴിഞ്ഞു.

 * സർവേയുടെ ഫീൽഡ് തല പ്രവർത്തനങ്ങൾ 2025 ഒക്ടോബറിൽ ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്.

*സംസ്ഥാനതല ഉദ്ഘാടനം*

ഈ ബൃഹത്തായ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം 2025 ഒക്ടോബർ 16, വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരം തൈക്കാട് പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസിൽ വെച്ച് നടക്കുന്നതാണ്. ബഹുമാനപ്പെട്ട എം.എൽ.എ ശ്രീ. ആന്റണി രാജു അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ തൊഴിൽ വകുപ്പ് മന്ത്രി സർവേയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും. കൺസ്യൂമർ പ്രൈസ് ഇൻഡക്സ് റിവിഷൻ കമ്മിറ്റി അംഗങ്ങൾ, സർവേ എന്യൂമറേറ്റർമാർ, ഉദ്യോഗസ്ഥർ ഉൾപ്പെടെ 120 ഓളം പേർ ചടങ്ങിൽ സംബന്ധിക്കും.

*കുടുംബ ബജറ്റ് സർവേ - നാൾവഴികൾ*

കേരളത്തിലെ തൊഴിലാളികളുടെ അവകാശ സംരക്ഷണ ചരിത്രത്തിൽ കുടുംബ ബജറ്റ് സർവേകൾക്ക് വലിയ പ്രാധാന്യമുണ്ട്.

 * 1956-ൽ കേരള സംസ്ഥാനം രൂപീകൃതമാവുന്നതിന് മുൻപ് തന്നെ തിരുവിതാംകൂർ, കൊച്ചി, മലബാർ മേഖലകളിൽ ഉപഭോക്തൃ വില സൂചിക നിലവിലുണ്ടായിരുന്നു.

 * തിരുവിതാംകൂർ-കൊച്ചിയിൽ 1939 അടിസ്ഥാന വർഷമാക്കിയും, മദ്രാസ് പ്രസിഡൻസിയുടെ ഭാഗമായിരുന്ന മലബാറിൽ 1936 അടിസ്ഥാന വർഷമാക്കിയും ആദ്യ സൂചികകൾ തയ്യാറാക്കി.

 * കേരള സംസ്ഥാനം രൂപീകൃതമായ ശേഷം ഇതുവരെ മൂന്ന് തവണ കുടുംബ ബജറ്റ് സർവേകൾ നടത്തിയിട്ടുണ്ട്. അവയുടെ അടിസ്ഥാന വർഷങ്ങൾ: 1970, 1998-99, 2011-12 എന്നിവയാണ്. സംസ്ഥാന രൂപീകരണ ശേഷം ഇത് നാലാമത് കുടുംബ ബജറ്റ് സർവേ ആണ്. 

ഈ സർക്കാർ തൊഴിലാളികളുടെ ക്ഷേമത്തിനും പുരോഗതിക്കും പ്രതിജ്ഞാബദ്ധമാണ്. ഈ സർവേ വിജയകരമായി പൂർത്തിയാക്കി, തൊഴിലാളികളുടെ യഥാർത്ഥ ജീവിതച്ചെലവിന് ആനുപാതികമായ ക്ഷാമബത്ത ഉറപ്പാക്കാൻ സാധിക്കുമെന്ന് ഞാൻ ഉറപ്പുനൽകുന്നു.

എല്ലാവരുടെയും സഹകരണം അഭ്യർത്ഥിക്കുന്നു.

*പള്ളുരുത്തി സെന്റ്. റീത്താസ്*

പളളിരുത്തി സെന്റ്. റീത്താസിൽ 

ശിരോവസ്ത്രം ധരിച്ചൂ എന്ന പേരിൽ ക്ലാസ്സിൽ കുട്ടിയെ ഇരുത്തിയില്ലാ എന്ന സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടു. 

ഇതിന്റെ പശ്ചാത്തലത്തിൽ വിദ്യാഭ്യാസ 

ഉപഡയറക്ടർ അന്വേഷിക്കുകയും റിപ്പോർട്ട് നൽകുകയും ചെയ്തു. 

കുട്ടിയെ ശിരോവസ്ത്രം ധരിച്ചു എന്നതിന്റെ പേരിൽ പുറത്തു നിർത്താനുള്ള തീരുമാനം 

ചട്ടവിരുദ്ധമാണെന്ന റിപ്പോർട്ട് വിദ്യാഭ്യാസ 

ഉപഡയറക്ടർ നൽകുകയുണ്ടായി. 

ഈ പശ്ചാത്തലത്തിൽ ഇക്കാര്യത്തിൽ 

മാനേജ്‌മെന്റിന്റെ ഭാഗം കേൾക്കാനായി 

വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. 

ഇത്തരം സംഭവങ്ങളുടെ പേരിൽ വർഗ്ഗീയ വേർതിരിവ് ഉണ്ടാക്കാൻ ചില വിഭാഗങ്ങൾ ശ്രമിക്കുന്നുണ്ട്. സർക്കാരിന്റെ നിലപാട് വ്യക്തമാണ്. ഭരണഘടന വിഭാവനം ചെയ്യുന്ന അവകാശങ്ങളും കോടതി വിധികളും മുൻനിർത്തിയാണ് മുന്നോട്ടു പോകേണ്ടത്. വിഷയത്തിൽ സ്‌കൂൾ തലത്തിൽ എന്തെങ്കിലും സമവായം ഉണ്ടായിട്ടുണ്ടെങ്കിൽ അത് നല്ലതാണ് എന്നാണ് എനിക്ക് വ്യക്തമാക്കാനുള്ളത്.

*ആകാശ മിഠായി*

21 ദിവസങ്ങളായി നമ്മുടെ കേരളത്തിലെ ഒന്നര ലക്ഷം വിദ്യാർത്ഥികൾ ചേർന്ന് ഏറ്റെടുത്ത “ജീവിതോത്സവം ചലഞ്ച്” ഒരു അത്ഭുതകരമായ പ്രസ്ഥാനമായി മാറിയിരിക്കുന്നു. ഹയർ സെക്കണ്ടറി നാഷണൽ സർവ്വീസ് സ്കീമിന്റെ നേതൃത്വത്തിൽ നടന്ന ഈ സംരംഭം, വിദ്യാർത്ഥികളുടെ മനസ്സിൽ ജീവിതത്തിന്റെ മാധുര്യം പകരുന്ന പുതിയൊരു അധ്യായം തുറന്നു.  

ഒക്ടോബർ 21, 22 തിയതികളിൽ തിരുവനന്തപുരത്തെ കനകക്കുന്നിൽ ഈ വിജയം ആഘോഷിക്കുന്നു. “ആകാശ മിഠായി” എന്ന പേരാണ് ഈ ആഘോഷത്തിന് നൽകിയിരിക്കുന്നത് — സമഭാവനയുള്ള വിശ്വപൗരനെ പ്രതിനിധീകരിക്കുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ അതുല്യ കൃതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട പേര്. ജീവിതത്തിലെ ചെറുതെങ്കിലും മൂല്യമുള്ള കാര്യങ്ങളിലൂടെ സ്വയം വളർച്ച നേടിയ കുട്ടികൾ തന്നെയാണ് നമ്മുടെ സത്യമായ “ആകാശ മിഠായികൾ”.  

ഇനി മുതൽ ഈ 21 ദിവസത്തെ ജീവിത പരിശീലനം “ആകാശ മിഠായി ചലഞ്ച്” എന്ന പേരിൽ തുടരുമെന്നത് നമ്മുടെ അഭിമാനമാണ്. ജീവിതത്തിൽ രാസലഹരികളോ വ്യസനങ്ങളോകൊണ്ട് അല്ല, ആത്മവിശ്വാസത്തോടെയും സ്‌നേഹത്തോടെയും പൂർണ്ണത നേടുന്ന മനോഹരജീവിതമാണ് നമുക്ക് വേണ്ടത്.  

കേരള സർക്കാരും പൊതുവിദ്യാഭ്യാസ വകുപ്പും ഈ ചലഞ്ച് രാജ്യത്തിനും ലോകത്തിനും മാതൃകയാകുന്ന ഒരു വിദ്യാഭ്യാസ പരിപാടിയായി വളരാൻ എല്ലാവിധ പിന്തുണയും നൽകും. എല്ലാ കുട്ടികളും “ആകാശ മിഠായികൾ” ആയി — വിശാലമനസോടെ, പരസ്പര സ്‌നേഹത്തോടെ, ജീവിതത്തെ മധുരിപ്പിക്കുന്നവരായി ജീവിക്കട്ടെ.

*സംസ്ഥാന സ്കൂൾ കായികമേള*

ഒളിമ്പിക്സ് മാതൃകയിൽ ഒരുക്കുന്ന 67 -)മത് സംസ്ഥാന സ്കൂൾ കായികമേളയ്ക്കുള്ള മുന്നൊരുക്കങ്ങൾ നടന്നുവരുന്നു. ഇരുപത്തിയൊന്നാം തീയതി വൈകുന്നേരം നാലുമണിക്ക് ബഹുമാനപ്പെട്ട മുഖ്യമന്ത്രി യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ മേള ഉദ്ഘാടനം ചെയ്യും. മേളയുടെ ഗുഡ്വിൽ അംബാസഡർ പ്രശസ്ത നടി ശ്രീമതി കീർത്തി സുരേഷ് ആണ്. 

മത്സരങ്ങൾ 12 സ്റ്റേഡിയങ്ങളിൽ ആണ് സംഘടിപ്പിക്കുന്നത്. ഇതിൽ പ്രധാന വേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ താൽക്കാലിക ഇൻഡോർ സ്റ്റേഡിയത്തിന്റെ പണി പൂർത്തിയായി വരുന്നു. രണ്ടുദിവസമായി പെയ്യുന്ന മഴ ഇതിന്റെ പ്രവർത്തനങ്ങൾ കുറച്ചു മന്ദഗതിയിലാക്കിയിട്ടുണ്ട്. എന്നാലും കൃത്യസമയത്ത് തന്നെ ഒരുക്കങ്ങൾ എല്ലാം പൂർത്തിയാക്കുന്നതാണ്. സെൻട്രൽ സ്റ്റേഡിയത്തിൽ വടംവലി അടക്കം 12 മത്സരങ്ങളാണ് ക്രമീകരിച്ചിട്ടുള്ളത്. അതിലറ്റിക്സ് മത്സരങ്ങൾ നടക്കുന്നത് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലാണ്.

ത്രോ ഇവന്റസ് എല്ലാം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലും ആണ് നടക്കുന്നത്. എല്ലാം സ്റ്റേഡിയങ്ങൾ ആയതുകൊണ്ട് തന്നെ അവിടെയെല്ലാം ചെറിയ ചെറിയ മെയിന്റനൻസ് പണികൾ മാത്രമേ ഇനി ബാക്കിയുള്ളൂ. മത്സരങ്ങൾ നിയന്ത്രിക്കുന്നതിനുള്ള ടെക്നിക്കൽ ഒഫീഷ്യൽസിനെയും, സെലക്ടേഴ്സിനെയും വോളണ്ടിയേഴ്സിനെയും നിയോഗിച്ചു കഴിഞ്ഞു. മത്സരങ്ങൾക്കാവശ്യമായ ഉപകരണങ്ങളുടെ പർച്ചേസ് നടപടി നടന്നുകൊണ്ടിരിക്കുന്നു. കുട്ടികളുടെയും ഒഫീഷ്യൽസിന്റെയും, താമസത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്ക് താമസിക്കുന്നതിനായി എഴുപതോളം സ്കൂളുകളും അവർക്ക് സഞ്ചരിക്കുന്നതിനായി ബസ്സുകളും ക്രമീകരിച്ചിട്ടുണ്ട്. ഭക്ഷണത്തിനായി പുത്തരിക്കണ്ടമടക്കം 5 അടുക്കളകൾ സജ്ജീകരിച്ചിട്ടുണ്ട്. പ്രധാന ഭക്ഷണസ്ഥലമായ പുത്തരിക്കണ്ടം മൈതാനത്ത് ഒരേസമയം 2500 പേർക്ക് ഇരുന്ന് കഴിക്കാൻ പാകത്തിന് ഭക്ഷണപ്പന്തൽ ഒരുങ്ങുന്നു. ഉദ്ഘാടന, സമാപന സമ്മേളനങ്ങൾ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഉദ്ഘാടനത്തിന് ബഹു. മുഖ്യമന്ത്രിയെയാണ് നിശ്ചയിച്ചിരിക്കുന്നത്. ഉദ്ഘാടനത്തിനോടനുബന്ധിച്ച് 4500 കുട്ടികളുടെ മാർച്ച് പാസ്റ്റും 4000 കുട്ടികളുടെ കലാപരിപാടികളും അവതരിപ്പിക്കുന്നതാണ്. ഭിന്നശേഷി കുട്ടികളുടെയും, വിദേശത്തുള്ള കുട്ടികളുടെയും. ഓൺലൈൻ എൻട്രി പൂർത്തിയായി വരുന്നു. വിദേശത്തുള്ള കുട്ടികളുടെ കോർഡിനേഷന് വേണ്ടി അധ്യാപകരെ പ്രത്യേകം ചുമതലപ്പെടുത്തിയിട്ടുണ്ട്.

മന്ത്രി ശാസിച്ചു; കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റ കർഷകന് 5 വർഷത്തിന് ശേഷം നഷ്ടപരിഹാരം ലഭിച്ചു

*അഫ്ഗാനിൽ വ്യോമ ക്രമണം 10 മരണം*

ദുബായ് : അഫ്ഗാനിൽപാകിസ്ഥാൻനടത്തിയ വ്യാമാക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു 100ധികം പേർക്ക് പരിക്കേറ്റു.ചമൻ അതിർത്തിയിലാണ് ആക്രമണം.