രാഷ്ട്രപതിയുടെ ശിവഗിരി സന്ദര്‍ശനം : വര്‍ക്കലയുടെ സമഗ്ര വികസന സാധ്യതകള്‍ ഉറപ്പാകും.

Keralanewsmedia

രാഷ്ട്രപതിയുടെ ശിവഗിരി സന്ദര്‍ശനം : വര്‍ക്കലയുടെ സമഗ്ര വികസന സാധ്യതകള്‍ ഉറപ്പാകും.

രാഷ്ട്രപതിയുടെ ശിവഗിരി സന്ദര്‍ശനം : വര്‍ക്കലയുടെ സമഗ്ര വികസന സാധ്യതകള്‍ ഉറപ്പാകും.

ശിവഗിരി : ഭാരതത്തിന്‍റെ പ്രഥമ വനിതയുടെ ശിവഗിരി സന്ദര്‍ശനം വന്‍വിജയം ആക്കുന്നതിന് വര്‍ക്കലയിലെ എല്ലാ സംഘടനകളും തയ്യാറെടുക്കുന്നു. വര്‍ക്കലയുടെ ആഗോള കീര്‍ത്തിയില്‍ ശിവഗിരി മഠത്തിന്‍റെ സ്വാധീനം വര്‍ണ്ണിക്കാനാകുന്നതിനുമപ്പുറമാണ്. രാജ്യത്തിന്‍റെ പ്രഥമ വനിതയുടെ വര്‍ക്കലയിലേക്കുള്ള വരവ് നാടിനാകെ തന്നെ ഉത്സവ പ്രതീതിയാണ് ഉളവാക്കുന്നതെന്ന് റസിഡന്‍സ് അസോസിയേഷനുകളുടെ സംയുക്ത കൂട്ടായ്മയായ ഫൊറം ഓഫ് റസിഡന്‍സ് അസോസിയേഷന്‍സ, വര്‍ക്കല (ഫ്രാവ്) പ്രസിഡന്‍റും കണ്ണൂര്‍ സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സിലറുമായ ഡോ. പി ചന്ദ്രമോഹനും സെക്രട്ടറി സുഭാഷും അഭിപ്രായപ്പെട്ടു. എല്ലാ അസോസിയേഷനുകളുടേയും അംഗങ്ങള്‍ 23ന് ശിവഗിരിയില്‍ എത്തിച്ചേരുന്നതിനുള്ള ക്രമീകരണം ചെയ്യുമെന്നും വര്‍ക്കല റെയില്‍വേ സ്റ്റേഷന്‍ ഉള്‍പ്പടെയുള്ള സമഗ്ര വികസനത്തിന് രാഷ്ട്രപതിയുടെ സന്ദര്‍ശനം കൂടുതല്‍ സഹായകരമാകുമെന്നും വികസന പദ്ധതികള്‍ ഉള്‍ക്കൊള്ളിച്ചുള്ള നിവേദനങ്ങള്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറുമെന്നും ഡോ. ചന്ദ്രമോഹനും സുഭാഷും അറിയിച്ചു.