അമ്മയും മകളും ഭരതനാട്യത്തില്‍ കാണികളുടെ മനം കവരുന്നു.

Keralanewsmedia

അമ്മയും മകളും ഭരതനാട്യത്തില്‍ കാണികളുടെ മനം കവരുന്നു.

അമ്മയും മകളും ഭരതനാട്യത്തില്‍ കാണികളുടെ മനം കവരുന്നു.

ശിവഗിരി : അമ്മയും മകളും ചേര്‍ന്ന് അവതരിപ്പിക്കുന്ന ഭരതനാട്യം കാണികളുടെ മനം കവരുന്നു. ശിവഗിരി ശാരദാസന്നിധിയിലെ നവരാത്രി മണ്ഡപത്തിലും ഇവരുടെ ഭരതനാട്യം അരങ്ങേറുകയുണ്ടായി. ശിവഗിരിയില്‍ പല വര്‍ഷങ്ങളിലായി അമ്മയും മകളും വിവിധ കലാപ്രകടനങ്ങള്‍ നടത്താറുണ്ട്. തുടക്കം കുറിച്ചത് മകള്‍ ഇന്ദ്രജയിലൂടെ ആയിരുന്നു മൂന്നുവര്‍ഷം മുമ്പ്. അന്ന് അണിയിച്ചൊരുക്കാന്‍ എത്തിയ അമ്മയ്ക്കൊപ്പം കഴിഞ്ഞവര്‍ഷവും ഇക്കൊല്ലവും ചേര്‍ന്നായി ഭരതനാട്യം രംഗത്ത് അവതരിപ്പിച്ചത്. അമ്മ സുമ രമേശ് വിവിധ വേദികളില്‍ കൈകൊട്ടിക്കളിയും നാടന്‍പാട്ടും അവതരിപ്പിക്കുക പതിവാണ്. കോട്ടയത്ത് ചങ്ങനാശ്ശേരി എസ്.എന്‍.ഡി.പി യൂണിയനിലെ തൃക്കോതമംഗലം ശാഖയിലെ അംഗ വീടുകളില്‍ ഒന്നാണ് സുമ രമേശിന്‍റെ കുടുംബം. ഇവരുടെ നൃത്തച്ചുവടുകള്‍ ഏറെ കൗതുകത്തോടെയാണ് കാഴ്ചക്കാര്‍ സ്വീകരിച്ചത്. കരഘോഷത്തോടെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

തൃക്കോതമംഗലം ശാഖയുടെ വൈസ് പ്രസിഡന്‍റായും സെക്രട്ടറിയായും ഏറെക്കാലം സേവനമനുഷ്ഠിച്ചിരുന്നു സുമയുടെ പിതാവ് കളരിക്കല്‍ കെ.കെ പീതാംബരന്‍. അമ്മ കമലമ്മ പീതാംബരന്‍ എസ് .എന്‍ .ഡി.പി വനിതാ സംഘത്തിന്‍റെ വിവിധ തലങ്ങളില്‍ നേതൃസ്ഥാനം അലങ്കരിച്ചിരുന്നു. ശിവഗിരി മഠം ഗുരുധര്‍മ്മ പ്രചരണ സഭയുടെയും മാതൃസഭയുടെയും ജില്ലാ കേന്ദ്രതല പ്രവര്‍ത്തകയും ആയിരുന്നു ഇവര്‍. സുമയുടെ ഭര്‍ത്താവ് രമേശന്‍ വാകത്താനം ഗ്രാമപഞ്ചായത്ത് അംഗമായും സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗമായും പ്രവര്‍ത്തിച്ചിരുന്നു. ശിവഗിരിയില്‍ കഴിഞ്ഞവര്‍ഷവും ഇക്കൊല്ലവും നാടന്‍ പാട്ട് അവതരിപ്പിച്ച അദ്വൈത കലാസമിതിയുടെ സജീവ പ്രവര്‍ത്തകയുമാണ് സുമ രമേശ്.